'കലക്കണം ഇക്കൊല്ലം'; രക്ഷകർത്താക്കൾ അവരുടെ മൽസരമായി കാണരുതെന്ന് മുഖ്യമന്ത്രി, സ്കൂള്‍കലോത്സവത്തിന് തുടക്കം

Published : Jan 04, 2024, 11:14 AM ISTUpdated : Jan 04, 2024, 11:37 AM IST
'കലക്കണം ഇക്കൊല്ലം'; രക്ഷകർത്താക്കൾ അവരുടെ മൽസരമായി കാണരുതെന്ന് മുഖ്യമന്ത്രി, സ്കൂള്‍കലോത്സവത്തിന് തുടക്കം

Synopsis

അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൊല്ലം: കൗമാര കലാവേദി ഉണര്‍ന്നു. അറുപത്തി രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോല്‍സവം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അനാവശ്യ മൽസര ബോധം കൊണ്ട് കൗമാര മനസുകൾ കലുഷിതമാക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷകർത്താക്കൾ അവരുടെ മൽസരമായി ഇതിനെ കാണരുത്. ഇന്ന് പരാജയപ്പെടുന്നവനാവാം നാളെ വിജയിക്കുന്നത്. കല പോയിന്‍റ്  നേടാനുള്ള ഉപാധിയെന്ന് കരുതുന്ന രീതി ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പതിനാലായിരം വിദ്യാർഥികളാണ് അഞ്ചു നാൾ നീളുന്ന കലാമേളയുടെ ഭാഗമാകുന്നത്.കോഴിക്കോട്ട് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പ് ഇടുക്കിയിലെയും കോട്ടയത്തെയും പത്തനംതിട്ടയിലെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഇന്നലെ  കലോല്‍സവ നഗരിയിലെത്തി. 
കലോൽസവ കാഴ്ചകൾ പ്രേക്ഷകരിലെത്തിക്കാൻ വിപുലമായ സന്നാഹങ്ങളോടെ ഏഷ്യാനെറ്റ് ന്യൂസും സജ്ജമായി. 

ആറ് പതിറ്റാണ്ടിനിടെ കലോത്സവത്തിന് കൊല്ലം വേദിയാവുന്നത് നാലാം തവണ; നൃത്തശിൽപ്പവുമായി ആശാ ശരത്തും സംഘവും

1956 ൽ ഒറ്റ ദിവസത്തിൽ തുടങ്ങി, 75 ൽ മാറ്റത്തിന്‍റെ വിപ്ലവം കോഴിക്കോട് വഴി! 2009 ൽ 'കലോത്സവം', അറിയാം ചരിത്രം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണ്ടും കേന്ദ്ര കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ; മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം
ജെനീഷിന്‍റെയും രേഷ്മയുടെയും ദുരൂഹ മരണം; ബ്ലേഡ് മാഫിയക്കെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം