സംസ്ഥാനത്ത് സ്‌റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു

Published : Aug 22, 2026, 09:01 PM IST
BUS

Synopsis

സ്ഥിരം പെര്‍മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്‍മാര്‍ പെര്‍മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്‍ ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്.

തിരുവനന്തപുരം : സംസ്ഥാനത്ത് നഗരപ്രദേശങ്ങളില്‍ സ്വകാര്യ ബസുകള്‍ തമ്മില്‍ അഞ്ച് മിനിറ്റും പഞ്ചായത്ത് പ്രദേശങ്ങളില്‍ പത്ത് മിനിറ്റും ഇടവേള വേണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാരിയജുകളുടെ സമയക്രമം പുനർ നിശ്ചയിക്കുന്നു. സ്ഥിരം പെര്‍മിറ്റുള്ള, താഴെ പറയുന്ന സ്റ്റേജ് കാരിയജുകളുടെ ഓപ്പറേറ്റര്‍മാര്‍ പെര്‍മിറ്റ്, ടൈം ഷീറ്റ് എന്നിവയുടെ അസലും പകര്‍പ്പും സഹിതം നിർദ്ദിഷ്ട തിയതികളിൽ എറണാകുളം ആര്‍ ടി എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകണം. അല്ലാത്തവരുടെ പെർമിറ്റുകൾ പരിഗണിക്കാതെ ടൈം ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതാണ്.

ആർ.ടി.എ സെക്രട്ടറിയുടെ ഓഫീസിൽ ഹാജരാകേണ്ട തിയതികൾ: വൈറ്റില - വൈറ്റില ക്ലോക്ക് വൈസ് ആന്‍ഡ് ആന്റ് ക്ലോക്ക് വൈസ് ഓഗസ്റ്റ് 31, ആലുവ - ഫോര്‍ട്ട് കൊച്ചി സെപ്റ്റംബര്‍ ഒന്ന്, കാക്കനാട് നിന്നും ആരംഭിക്കുന്ന സിറ്റി സര്‍വീസുകള്‍ സെപ്റ്റംബര്‍ രണ്ട്, നോര്‍ത്ത് പറവൂര്‍ - ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ സെപ്റ്റംബര്‍ മൂന്ന്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി, ഐപി ബിനുവിന്‍റെ ജാമ്യം റദ്ദാക്കാൻ നീക്കം
ഗവർണറുടെ നടപടികളും വന്ദേമാതരം വിഷയവുമടക്കം ചൂണ്ടിക്കാട്ടി ഇവിടെ ഒരു സർക്കാരുണ്ടോയെന്ന് പിണറായിയുടെ ചോദ്യം; യുവജനത ഒന്നിക്കണമെന്നും ആഹ്വാനം