
കോട്ടയം: ശബരിമലയിലെ തിരക്കുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ മന്ത്രി സജി ചെറിയാനെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി. മതസൗഹാർദ്ദം തകർക്കാനും കലാപം സൃഷ്ടിക്കാനും മന്ത്രി ശ്രമിച്ചെന്ന് കാട്ടിയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷാണ് പരാതി നൽകിയത്. പാമ്പാടിയിലെ നവകേരള സദസിൽ മന്ത്രി നടത്തിയ പ്രസ്തവനയ്‍ക്കെതിരെയാണ് പരാതി.
ശബരിമല വിഷയം രാഷ്ട്രീയ പ്രേരിതമാണെന്ന് ശബരിമല മുൻ മേൽശാന്തി ശങ്കരൻ നമ്പൂതിരി പറഞ്ഞെന്നായിരുന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍റെ പ്രസ്താവന. നവകേരളസഭ കോട്ടയത്ത് എത്തിയപ്പോൾ തൊട്ടടുത്തുള്ള ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി ശ്രദ്ധതിരിക്കാൻ ശ്രമം നടത്തുകയാണെന്ന് ശങ്കരൻ നമ്പൂതിരി തന്നോട് പറഞ്ഞെന്നും ഇത് അന്വേഷിക്കണമെന്നുമായിരുന്നു സജി ചെറിയാന്‍ പറഞ്ഞത്. പാമ്പാടിയിൽ നവകേരള സദസിനിടെയായിരുന്നു മന്ത്രിയുടെ പ്രസ്തവന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam