
മുവാറ്റുപുഴ:ജനകീയ പ്രതിരോധ ജാഥയിൽ ഒരിടത്തും സ്ത്രീവിരുദ്ധ നിലപാടുകൾ സിപിഎം സ്വീകരിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി..അത്തരത്തിൽ നിലപാട് സ്വീകരിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്.സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്‍റെ പരാമർശം വളച്ചൊടിക്കപ്പെട്ടു.സ്ത്രീ - പുരുഷ സമത്വത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് സിപിഎം. സ്ത്രികളുടെ വസ്ത്രം സംബന്ധിച്ച് ഞങ്ങൾക്ക് തർക്കമില്ല.ആസൂത്രിതമായി ജാഥക്കതിരെ പ്രചാരണം നടക്കുകയാണ്.
സത്യസന്ധമായി കാര്യങ്ങൾ പറയണം.മാധ്യമങ്ങൾ പ്രതിപക്ഷത്തേക്കാൾ വലിയ പ്രതിപക്ഷമാകുന്നു.ബജറ്റിലെ സെസിനെതിരെയുള്ള സമരത്തിൽ മാധ്യമങ്ങൾ വേണ്ടരീതിയിൽ സഹായിച്ചില്ലെന്ന കെ സുധാകരന്‍റെ പരാമർശം സമരം പരാജയപ്പെട്ടു എന്ന് സമ്മതിക്കുന്നതിന് തുല്യമാണ്.കെപിസിസി പ്രസിഡണ്ട് മാധ്യമങ്ങളുടെ സഹായം തേടുന്നു.ഏത് കാലത്താണ് മാധ്യമ്മങ്ങൾ അവരെ സഹായിക്കാതിരുന്നത്.ആർ.എസ്.എസിൻ്റെ റിക്രൂട്ട്മെൻ്റ് ഏജൻ്റിനെപ്പോലെയാണ് കെ പി .സി.സി.പ്രസിഡൻ്റിൻ്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു
യാത്രക്കിടെ മാളയില്‍ മൈക്ക് ഓപ്പറേറ്ററോട് രൂക്ഷമായി പെരുമാറിയതിനെ എം വി ഗോവിന്ദന്‍ ന്യായീകരിച്ചു.വിവാദംദത്തില്‍ അസോസിയേഷന് പരാതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജെൻ്റർ ന്യൂട്രാലിറ്റി പരാമർശത്തില്‍ ഇ പി ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ പ്രതിഷേധങ്ങളിൽ പൊലീസിന് തിരിച്ചറിയാൻ പ്രയാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജന്‍റെ ജന്‍ഡര്‍ ന്യൂട്രല്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.പെൺകുട്ടികൾ പാന്‍റും ഷർട്ടും ഇട്ട് മുടി ക്രോപ് ചെയ്ത് ആണ്‍കുട്ടികളെ പോലെ സമരത്തിനു ഇറങ്ങി എന്ന പരാമർഷത്തിന് എതിരെ ഒരു വനിതാ സംഘടനടക്കും പരാതി ഇല്ലെന്ന് അദ്ദേഹം പരിഹസിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam