'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പുതിയ പദ്ധതിയല്ല അത്'; പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്

Published : Apr 05, 2024, 05:33 PM IST
'പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പുതിയ പദ്ധതിയല്ല അത്';  പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി റിയാസ്

Synopsis

സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണെന്ന് മറുപടി

കോഴിക്കോട്: പെരുമാറ്റ ചട്ടലംഘന നോട്ടീസിന് മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ്. പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്ന് റിയാസ് വ്യക്തമാക്കി. പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട്ടെ സ്റ്റേഡിയം പദ്ധതി കഴിഞ്ഞ നവംബറിൽ മന്ത്രി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചതാണ്. സർക്കാരിന്റെ ഭരണ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കുക മന്ത്രിയുടെ ചുമതലയാണ്. ഇക്കാര്യങ്ങൾ ഇനിയും പറയുമെന്ന് ജില്ലാ കളക്ടർക്ക് നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 

എൽഡിഎഫിന്‍റെ കോഴിക്കോട്ടെ സ്ഥാനാർത്ഥി എളമരം കരീമിന്‍റെ പ്രചാരണ പരിപാടിയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു പരാതി. കോണ്‍ഗ്രസാണ് പരാതി നൽകിയത്. മണ്ഡലത്തിലെ കായിക മേഖലയിലെ വിഷയങ്ങള്‍ ചർച്ച ചെയ്യുന്ന പരിപാടി ആയിരുന്നു അത്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര സ്റ്റേഡിയമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പെരുമാറ്റച്ചട്ട ലംഘന പരാതി നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവല്ല സ്പാ ബലാത്സം​ഗ കേസ്: നിർണായക വിവരം പുറത്തുവിട്ട് പൊലീസ്, 'സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ല, പ്രതികളെത്തിയത് ​ഗുണ്ടാപ്പിരിവിന്'
'ചെറിയ ചൂരൽ പ്രയോഗം ആവാം'; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി