കടൽ മണലിൽ വിസ്മയം തീർത്ത് ഹർഷൻ; കാത്തിരിക്കുന്നത് പൃഥ്വിരാജിനെ നേരിട്ട് കാണാൻ

Published : Jan 28, 2023, 09:39 PM IST
കടൽ മണലിൽ വിസ്മയം തീർത്ത് ഹർഷൻ; കാത്തിരിക്കുന്നത് പൃഥ്വിരാജിനെ നേരിട്ട് കാണാൻ

Synopsis

 9 വർഷം മുൻപ് കോവളം തീരത്ത് മണൽ ശില്പങ്ങൾ വിൽപ്പനയ്ക്ക് എത്തിയത് ആണ് ഹർഷൻ്റെ ജീവിതത്തിൽ വഴി തിരിവ് ആകുന്നത്. ഇവിടെ നിന്ന് ലഭിച്ച സുഹൃത്തുക്കളാണ് ഹർഷനോട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ പറയുന്നത്. വീട്ടിൽ എത്തി ഭാര്യ സുജിതാ ലക്ഷ്മിയുമായി കൂടി ആലോചിച്ചപ്പോൾ ആണ് മണലിൽ ചിത്രം വരയ്ക്കാം എന്ന ആശയം ഉയരുന്നത്.

തിരുവനന്തപുരം: കടൽ മണലിൽ വിസ്മയം തീർക്കുകയാണ് നേമം പള്ളിച്ചൽ ഇടയ്കോട് ഹരിദ്വാരയിൽ ഹർഷ വർദ്ധന കുമാർ എന്ന 40കാരൻ.ഇദ്ദേഹത്തിന്റെ കരവിരുതിൽ ഇതുവരെ വിരിഞ്ഞത് 500 ലേറെ ചിത്രങ്ങളാണ്. ഹർഷന്റെ ഏറെ നാളത്തെ ആഗ്രഹം താൻ മണലിൽ വരച്ച പൃഥ്വിരാജിൻ്റെ ചിത്രം അദേഹത്തിന് നേരിട്ട് കൈമാറണം എന്നതാണ്. 

തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ഹർഷൻ ചിത്രകലയെയും ശില്പ നിർമ്മാണത്തെയും അതിയായി സ്നേഹിക്കുന്നു. ചിത്രങ്ങളിൽ ആർട്ട് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന ഹർഷൻ മണൽ ശില്പങ്ങൾ നിർമ്മിച്ചു നൽകിയാണ് കലാജീവിതം തുടങ്ങിയത്. 9 വർഷം മുൻപ് കോവളം തീരത്ത് മണൽ ശില്പങ്ങൾ വിൽപ്പനയ്ക്ക് എത്തിയത് ആണ് ഹർഷൻ്റെ ജീവിതത്തിൽ വഴി തിരിവ് ആകുന്നത്. ഇവിടെ നിന്ന് ലഭിച്ച സുഹൃത്തുക്കളാണ് ഹർഷനോട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാൻ പറയുന്നത്. വീട്ടിൽ എത്തി ഭാര്യ സുജിതാ ലക്ഷ്മിയുമായി കൂടി ആലോചിച്ചപ്പോൾ ആണ് മണലിൽ ചിത്രം വരയ്ക്കാം എന്ന ആശയം ഉയരുന്നത്. ആദ്യം ഭാര്യയുടെ ചിത്രം ആണ് ഹർഷൻ വരച്ചത്. ഇതിൽ നിന്ന് പിന്നെ അങ്ങോട്ട് ഹർഷൻ അയ്യങ്കാളി, ശ്രീനാരായണ ഗുരു, നടൻ ഇന്ദ്രൻസ്, പൃഥ്വിരാജ് ഉൾപ്പടെ അഞ്ഞൂറിലേറെ ചിത്രങ്ങൾ വരച്ചു. ഹർഷൻ മണൽ ചിത്രങ്ങൾ കണ്ട് വാട്ട്സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും നിരവധി ഓർഡറുകൾ പിന്നീട് ലഭിച്ചു തുടങ്ങി. ഇതോടെ ഇതിലൂടെ ഹർഷൻ വരുമാനം കണ്ടെത്തി തുടങ്ങി. 

കടപ്പുറത്ത് നിന്ന് ശേഖരിക്കുന്ന മണൽ വെള്ള ഷീറ്റിൽ പശ തേച്ച ശേഷം അതിലേക്ക് അരിച്ചു ഇടുകയാണ് ചെയ്യുന്നത്. ശേഷം ഇത് സൂര്യപ്രകാശത്തിൽ ഉണക്കും. അതിനു ശേഷം ഇതിൽ ചിത്രം വരച്ച് നിറം പകരുകയാണ് ഹർഷൻ ചെയ്യുന്നത്. കോവളം ലൈറ്റ് ഹൗസ് ബീച്ചിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം ഒരു കടമുറി വാടകയ്ക്ക് എടുത്ത് ഇപ്പൊൾ മണൽ ചിത്രങ്ങൾ ആവശ്യക്കാർക്ക് വരച്ച് നൽകുകയാണ് ഹർഷൻ. നാല് ദിവസത്തോളം കഷ്ടപ്പെട്ട് വരച്ച പൃഥ്വിരാജിൻ്റെ ചിത്രം അദേഹത്തിന് നേരിട്ട് നൽകണം എന്നാണ് ഹർഷൻ്റെ ആഗ്രഹം. 
 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം