
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ തെരുവ് നായ ആക്രമണം. വിദ്യാർത്ഥിയടക്കം 8 പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാർത്ഥിയടക്കം എട്ട് പേർക്കാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നത്. അതേ സമയം ആരുടെയും പരിക്ക് ഗുരുതരമല്ല.
പേപ്പട്ടികളെ കൊല്ലാൻ അനുമതി ലഭിക്കുമോ? തെരുവ്നായകളെ നിയന്ത്രിക്കണമെന്ന ഹർജി ഇന്ന് സുപ്രീംകോടതിയിൽ
ഓരോ ഹർജികളായി പരിഗണിക്കാനാകില്ല', തെരുവുനായ വിഷയത്തിൽ തല്‍ക്കാലം ഇടപെടാതെ സുപ്രീംകോടതി