സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ കുറുകെ ചാടി; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

Published : Oct 07, 2024, 12:59 PM IST
സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ തെരുവ്നായ കുറുകെ ചാടി; കൊല്ലത്ത് യുവതിക്ക് ദാരുണാന്ത്യം

Synopsis

അപകടം നടന്ന ഉടനെ രണ്ട് പേരെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിജിയുടെ ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം: ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ലിജിയും ഒരു ബന്ധുവും സ്കൂട്ടറിൽ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും ചെയ്തു. റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ ഗുരുതരമായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം ചേർന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ ജീവൻ രക്ഷിക്കാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

Malayalam News Live:ശബരിമലയിൽ ഇന്നലെ ദർശനം നടത്തിയത് 110979 ഭക്തർ
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്