തെരുവുനായയുടെ കടിയേറ്റ അമ്പത്തിരണ്ടുകാരി മരിച്ചു

Published : Jul 18, 2022, 09:43 PM ISTUpdated : Jul 18, 2022, 09:48 PM IST
തെരുവുനായയുടെ കടിയേറ്റ അമ്പത്തിരണ്ടുകാരി മരിച്ചു

Synopsis

കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്

തൃശ്ശൂർ: തൃശ്ശൂരിൽ തെരുവ് നായയുടെ കടിയേറ്റ സ്ത്രീ മരിച്ചു. കല്ലുത്തിപ്പാറ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ‍്‍ചയാണ് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് ആശുപത്രിയിലെത്തി ഇഞ്ചക്ഷൻ എടുത്തിരുന്നു. ഇന്നലെ രണ്ടാം ഡോസും എടുത്തു. ഇന്ന് മുറിവ് ഡ്രസ് ചെയ്യാൻ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പേവിഷബാധയാണോ മരുന്നിന്റെ റിയാക്ഷനാണോ മരണകാരണം എന്നത് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.


കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ആണ് മരിച്ച ഷീല. ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ഇവർ രാത്രി സഹോദരിയുടെ വീട്ടിലാണ് ഉറങ്ങിയിരുന്നത്. ഇങ്ങനെ പോയി മടങ്ങുന്നതിനിടെയാണ് തെരുവുനായയുടെ കടിയേറ്റത്. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആലിന്‍റെ കരൾ സ്വീകരിച്ച് ആറ് മാസം പ്രായമായ പെൺകുഞ്ഞ്; മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതിയെന്ന് ഡോക്ട‍ർമാർ, നിരീക്ഷണത്തിൽ തുടരുന്നു
പ്രേംകുമാറിന് മറുപടിയുമായി സജി ചെറിയാൻ; 'വിഷമമുണ്ടായെങ്കിൽ സംസാരിച്ച് പരിഹരിക്കും, അഭിപ്രായം പറഞ്ഞതിന് ഇടത് സർക്കാർ മാറ്റി നിർത്തില്ല'