
മാന്നാർ: തിരുവല്ല-കായംകുളം സംസ്ഥാന പാതയിൽ മാന്നാർ കോയിക്കൽ ജംഗ്ഷന് വടക്ക് മരം കടപുഴകി വീണു. സമീപത്ത് വഴിയോരക്കച്ചവടം നടത്തി വന്ന സ്ത്രീക്ക് പരിക്കേറ്റു. ഇതേ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
റോഡരികിൽ ചായക്കച്ചവടം നടത്തി വരുന്ന എടത്വ തലവടി സ്വദേശി രാഖിയ്ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ചുവട് ഭാഗം ദ്രവിച്ച് അപകടാവസ്ഥയിൽ നിന്നിരുന്ന പറങ്കിമാവ് കടപുഴകി വീണത്. മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് മരം പൂർണമായി വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പരിക്കേറ്റ രാഖി മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
READ MORE: ദീപാവലി ആഘോഷം; നിശബ്ദ മേഖലകളുടെ 100 മീറ്റർ ചുറ്റളവിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam