കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ സംവിധാനം ശക്തിപ്പെടുത്തണം: കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം

Published : Jul 23, 2022, 08:04 PM ISTUpdated : Jul 23, 2022, 09:11 PM IST
കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിലെ സംവിധാനം ശക്തിപ്പെടുത്തണം: കേരളത്തിന് കേന്ദ്രത്തിന്റെ നിർദ്ദേശം

Synopsis

മരണങ്ങൾ വൈകി കൂട്ടി ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും മരണ സംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നൽകുന്നുവെന്ന് കേന്ദ്ര സർക്കാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്

ദില്ലി: കോവിഡ് ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം ശക്തിപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്ത് അയച്ചു. അതത് ദിവസത്തെ മരണം, പിന്നീട് കൂട്ടി ചേർത്ത മരണം എന്നിവ പ്രത്യേകം തിയതി സഹിതം രേഖപ്പെടുത്തി നൽകണം എന്നാണ് ആവശ്യപ്പെട്ടത്. മരണങ്ങൾ വൈകി കൂട്ടി ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും മരണ സംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നൽകുന്നുവെന്ന് കേന്ദ്ര സർക്കാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തരമായി ഇടപെടണം എന്നാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രെറ്ററിക്ക് നിർദേശം നൽകിയത്.

യുഎഇയില്‍ 1,332 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

കേന്ദ്രത്തിന്റെ കത്തിന് കേരളം മറുപടി നൽകി. ജൂലൈയിൽ രാജ്യത്തുണ്ടായ 441 മരണത്തിൽ 117 എണ്ണം കേരളത്തിൽ നേരത്തെ ഉണ്ടായതും പിന്നീട് കൂട്ടി ചേർത്തതും ആണെന്ന് കത്തിൽ കേരളത്തിലെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. മരണങ്ങൾ പരിശോധിച്ചു സ്ഥിരീകരിക്കാൻ എടുക്കുന്ന പ്രക്രിയയിലെ സ്വാഭാവിക വൈകൽ മാത്രമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വൈകാൻ കാരണമെന്നും കേരളം വ്യക്തമാക്കി. 

കൊവിഡ് കാലത്ത് ഏറ്റവും മികച്ചത് കേരളമെന്ന് ലോകം അനുഭവിച്ചറിഞ്ഞു: മുഖ്യമന്ത്രി

മങ്കിപോക്സിനെ ആഗോള പകർച്ച വ്യാധിയായി പ്രഖ്യാപിച്ചു

മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കപ്പെട്ടു. ലോകാരോഗ്യ സംഘടനയുടേതാണ് തീരുമാനം. ഇന്ന് ചേർന്ന ഉന്നത തല യോഗത്തിലാണ് ലോകാരോഗ്യ സംഘടന ഈ തീരുമാനം എടുത്തത്. കൊവിഡ് രോഗത്തെയാണ് ഇതിന് മുൻപ് ലോകാരോഗ്യ സംഘടന പകർച്ച വ്യാധിയായി പ്രഖ്യാപിച്ചത്. ഇതുവരെ 72 രാജ്യങ്ങളിൽ മങ്കിപോക്സ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

മങ്കിപോക്സ്; കൂടുതൽ കേസുകളും പകരുന്നത് സെക്സിലൂടെ, പഠനം പറയുന്നത്

ഇതുവരെ രോഗം ബാധിച്ചവരിൽ 70 ശതമാനം രോഗികളും യൂറോപ്യൻ രാജ്യങ്ങളിലാണ് ഉള്ളത്. മങ്കി പോക്സ് അടിയന്തിര ആഗോള പൊതുജന ആരോഗ്യ ആശങ്കയെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കൊവിഡ് രോഗത്തെ ആഗോള പകർച്ച വ്യാധിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത് 2020 ജനുവരി 30 നാണ്. കൊവിഡിനെ പകർച്ച വ്യാധിയായി പ്രഖ്യാപിക്കുമ്പോൾ ചൈനയ്ക്ക് പുറത്ത് ആകെ 82 കൊവിഡ് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

മങ്കിപോക്‌സ്: കേരളത്തിൽ കണ്ടെത്തിയത് വ്യാപന ശേഷി കുറഞ്ഞ വൈറസെന്ന് ആരോഗ്യമന്ത്രി

ലോകാരോഗ്യ സംഘടന ഒരു രോഗത്തെ ആഗോള പകർച്ചവ്യാധി ആയി പ്രഖ്യാപിക്കുന്നത് മൂന്ന് കാരണങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ്. അസാധാരണമായ നിലയിൽ രോഗ വ്യാപനം പ്രകടമാകുന്നതാണ് ഇതിൽ ഒരു കാരണം. രോഗം കൂടുതൽ രാജ്യങ്ങളിലേക്ക് പടരാനുള്ള സാധ്യത ഉള്ളതാണ് രണ്ടാമത്തെ കാരണം. രോഗപ്പകർച്ച തടയാൻ ലോകരാജ്യങ്ങളുടെ കൂട്ടായ ശ്രമം അത്യാവശ്യമാകുന്നതാണ് മൂന്നാമത്തെ കാരണം.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം