അരിക്കൊമ്പനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി, മുന്നറിയിപ്പുമായി തേനി കളക്ടർ

Published : Jun 03, 2023, 08:36 AM ISTUpdated : Jun 03, 2023, 08:39 AM IST
അരിക്കൊമ്പനെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നടപടി, മുന്നറിയിപ്പുമായി തേനി കളക്ടർ

Synopsis

ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് തേനി കളക്ടറുടെ ഉടപെടൽ

ഇടുക്കി : അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് തേനി ജില്ല കളക്ടർ ഷാജീവന. ആന ജനവാസ മേഖലയിലേക്ക് എത്തുന്നുവെന്ന രീതിയിൽ തെറ്റായ വിവരം പലരും പങ്കുവെച്ചതിനെ തുടർന്നാണ് തേനി കളക്ടറുടെ ഉടപെടൽ. നിലവിൽ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തെ വനത്തിലാണ് ആനയുള്ളത്. ജനവാസ മേഖലയിൽ നിന്നും ദൂരെയാണിത്. ആനയെ 4 മണിക്കൂറും നിരീക്ഷിക്കാൻ 85 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാനും നടപടി എടുത്തിട്ടുണ്ട്. വനത്തിൽ നിന്നും ഇറങ്ങി വരാൻ സാധ്യതയുള്ളതിനാൽ കമ്പം, പുതുപ്പെട്ടി, കെ കെ പെട്ടി, ഗൂഡല്ലൂർ എന്നീ മുനിസിപ്പാലിറ്റികളിൽ നിരോധനാജ്ഞ തുടരുമെന്നും കളക്ടർ അറിയിച്ചു. 

മയക്ക് വെടിവയ്ക്കാൻ അവസരം കൊടുക്കാതെ ഷണ്മുഖ നദി തീരത്തെ വനമേഖലയിലൂടെ സഞ്ചരിക്കുകയാണ് അരികൊമ്പൻ. സാറ്റലൈറ് കോളർ സിഗ്നൽ അവസാനം ലഭിക്കുമ്പോൾ ഷണ്മുഖ നദി അണക്കെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയിട്ടില്ല. ഇന്നലെ രാത്രി വനത്തിനുള്ളിൽ ഉള്ള തോട്ടത്തിൽനിന്ന് പത്തോളം വാഴകൾ പറിച്ച് തിന്നിരുന്നു. കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണ്. ഉൾക്കാട്ടിലേക്ക് പോകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ. ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ ചുരുളിപ്പെട്ടി മുതൽ ചിന്നമനൂർ വരെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ