വേ​ഗപ്പൂട്ടില്ലാതെ ടൂറിസ്റ്റ് ബസ്; പൂട്ടിട്ട് മോട്ടോർവാഹന വകുപ്പ്; നിയമലംഘനത്തില്‍ കർശന നടപടിയുമായി അധികൃതർ

Published : Oct 14, 2022, 12:21 PM IST
വേ​ഗപ്പൂട്ടില്ലാതെ ടൂറിസ്റ്റ് ബസ്; പൂട്ടിട്ട് മോട്ടോർവാഹന വകുപ്പ്; നിയമലംഘനത്തില്‍ കർശന നടപടിയുമായി അധികൃതർ

Synopsis

ഒരു ബസിൽ സ്പീഡ് ​ഗവർണർ ഇല്ല. മറ്റൊരു ബസിലെ സ്പീഡ് ​ഗവർണർ പ്രവർത്തിക്കുന്നില്ല എന്നീ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ തടഞ്ഞത്. 

പാലക്കാട്: നിയമലംഘനം നടത്തിയ രണ്ട് ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോർവാഹന വകുപ്പ് തടഞ്ഞു. മലപ്പുറം ചങ്ങരംകുളത്തു നിന്നും പൊന്നാനിയിൽ നിന്നും വന്ന ബസ്സുകളാണ്  പാലക്കാട് എടത്തറയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് തടഞ്ഞത്. ഒരു ബസിൽ സ്പീഡ് ​ഗവർണർ ഇല്ല. മറ്റൊരു ബസിലെ സ്പീഡ് ​ഗവർണർ പ്രവർത്തിക്കുന്നില്ല എന്നീ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് വാഹനങ്ങൾ തടഞ്ഞത്. രാമേശ്വരത്ത് പോകുന്ന ബസുകളാണ് തടഞ്ഞത്.

ടൂറിസ്റ്റ് ബസിൽ നിയമലംഘനം നടത്തിയതിനെ തുടർന്ന് ബ്രണ്ണൻ കോളജിലെ ബിബിഎ വിദ്യാർത്ഥികളുടെ ചിക്കമംഗളുരു യാത്ര മോട്ടോർ വാഹന വകുപ്പ്  തടഞ്ഞത്. കോഴിക്കോട് നിന്നെത്തിയതാണ് ബസ്സ്. കണ്ണൂരിലെ ടൂറിസ്റ്റ് ബസ്സുകാരുടെ സംഘടന അറിയിച്ചതിനെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുകയായിരുന്നു. വിദ്യാർത്ഥികളെ കയറ്റുന്നതിന് തൊട്ടു മുൻപാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി യാത്ര തടഞ്ഞത്.

അതുപോലെ തന്നെ നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കൊല്ലത്ത് നിന്നും പിടിച്ചെടുത്തു. ചേർത്തലയിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച 'വൺ എസ്' എന്ന ബസാണ് പിടിച്ചെടുത്തത്. സർക്കാർ നിർദ്ദേശിച്ച വെള്ളനിറം ബസിൽ അടിച്ചിരുന്നില്ല. കൊല്ലം നഗരത്തിലെ ടിടിസി കോളേജിൽ നിന്നുള്ള വിദ്യാർഥികളുമായി വിനോദയാത്ര പോകാൻ എത്തിയ ബസാണ് പിടിച്ചെടുത്തത്. തുടർന്ന് വിനോദയാത്രക്കുള്ള അനുമതി എംവിഡി ഉദ്യോഗസ്ഥർ റദ്ദാക്കി. 

നിയമലംഘനത്തിനെതിരെയുള്ള നടപടികൾ കർശനമാക്കി പുതിയ ഗതാഗത സംസ്കാരം സൃഷ്ടിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.  ഈ തീരുമാനം എല്ലാ വാഹനങ്ങൾക്കും ബാധകമായിരിക്കും. ഇക്കഴിഞ്ഞ ദിവസം 19 കെഎസ്ആർടിസി ബസ്സുകൾക്ക് എതിരെ നടപടിയെടുത്തു. വടക്കഞ്ചേരി അപകടത്തിന് ശേഷം മാത്രം കണ്ടെത്തിയത് 4,472 നിയമ ലംഘനങ്ങളാണ്. ഒക്ടോബർ എട്ട് മുതൽ 12 വരെയുള്ള കാലയളവിലാണ് ഈ കണക്ക്. ഇതുവരെ 75,7300  രൂപ പിഴ ഈടാക്കി. അതുപോലെ തന്നെ 263 വാഹനങ്ങളുടെ ഫിറ്റ്നെസ് റദ്ദാക്കി. 108 ​ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദ് ചെയ്തു. നിരത്തിലിറക്കാൻ യോഗ്യതയില്ലാത്ത 7 വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും റദ്ദാക്കി. 

വെള്ള പെയിന്റടിച്ചില്ല; വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തു, യാത്ര റദ്ദാക്കി

ടൂറിസ്റ്റ് ബസിൽ നിയമലംഘനം; പോകുന്നതിന് തൊട്ടുമുമ്പെത്തി, വിദ്യാർത്ഥികളുടെ യാത്ര തടഞ്ഞ് മോട്ടോർവാഹന വകുപ്പ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർമാരെ വിരുന്നിന് വിളിച്ച് ഗവർണർ, ഇന്ന് വൈകിട്ട് ചായ സൽക്കാരം
തൊണ്ടി മുതൽ കൃത്രിമക്കേസ്; ആന്‍റണി രാജുവിനെതിരെ ബാർ കൗൺസില്‍ നടപടി ഇന്ന്, ഗുരുതരമെന്നും നാണക്കേടെന്നും വിലയിരുത്തല്‍