'അനധികൃത സ്പാകൾക്കെതിരെ പൊലീസുമായി ചേർന്ന് നടപടി എടുക്കും': തിരുവനന്തപുരം മേയർ വി വി രാജേഷ്

Published : Feb 08, 2026, 02:09 PM IST
vv rajesh

Synopsis

ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കും. മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ഉണ്ടെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം: അനധികൃത സ്പാകള്‍ക്കെതിരെ പൊലീസുമായി ചേര്‍ന്ന് നടപടിക്ക് തിരുവനന്തപുരം കോര്‍പറേഷൻ. സ്പാകളുടെ മറവിൽ ക്രോസ് മസാജിങ് വ്യാപകമായ നടക്കുന്നുവെന്ന് മേയര്‍ വി.വി രാജേഷ് പറഞ്ഞു. ഒത്താശ ചെയ്യുന്ന ഡോക്ടറെക്കുറിച്ചുള്ള വിവരം മെഡിക്കൽ കൗണ്‍സിലിനെ അറിയിക്കും. മാഫിയകളുമായി ചില പൊലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരം ഉണ്ടെന്നും മേയര്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാൻ  തിരുവനന്തപുരം നഗരസഭ മേയറും  ബിജെപി കൗണ്‍സിലര്‍മാരും നാളെ ട്രെയിന്‍ മാര്‍ഗം ദില്ലിക്ക് തിരിക്കും. പ്രാഥമിക വികസന രേഖ  പ്രധാനമന്ത്രിക്ക് കൈമാറിയെന്നും വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുമ്പോള്‍ വിശദമായ  രേഖ  നൽകുമെന്നും മേയര്‍ വി.വി രാജേഷ് അറിയിച്ചു. തെരുവുനായ പ്രശ്നം പരിഹരിക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ ഷെൽട്ടര്‍ ഹോമുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൂജ്യം താരിഫ് മാത്രം, വെളിച്ചെണ്ണ മുതൽ റബറും തേയിലയും തേങ്ങയുമടക്കം 14 ഉത്പന്നങ്ങൾക്ക്! ഇന്ത്യ-യുഎസ് വ്യാപാര കരാർ കേരളത്തിന് നേട്ടമെന്നും ജോർജ് കുര്യൻ
കനിമൊഴിക്കും അമര്‍ത്യാ സെന്നിനും റൊമിലാ ഥാപ്പര്‍ക്കും ചെന്നിത്തലയുടെ കത്ത്, 'കേരളാ സർക്കാരിന്റെ സെമിനാറിൽ പങ്കെടുക്കരുത്'