കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

Published : Sep 21, 2019, 11:52 AM ISTUpdated : Sep 21, 2019, 05:17 PM IST
കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു

Synopsis

പരിക്കേറ്റവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോട്ടക്കല്‍-ചെമ്മാട്, വളാഞ്ചേരി -തിരൂര്‍ റൂട്ടുകളിലും സ്വകാര്യ ബസ് തൊളിലാളികള്‍ പണിമുടക്കിയിരുന്നു.  

തൃശ്ശൂർ: കോഴിക്കോട് - തൃശ്ശൂര്‍ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. പുത്തനത്താണിക്ക് സമീപം ചുങ്കത്ത് വച്ച് സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ബസ് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഈ കേസിലെ പ്രതികളെ പിടിക്കൂടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.

കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പണിമുടക്ക് പിൻവലിച്ചതെന്ന് തൊളിലാളി സംഘടനാ നേതാക്കള്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോട്ടക്കല്‍-ചെമ്മാട്, വളാഞ്ചേരി -തിരൂര്‍ റൂട്ടുകളിലും സ്വകാര്യ ബസ് തൊളിലാളികള്‍ പണിമുടക്കിയിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറം വെട്ടിച്ചിറയിൽ ടോൾ പിരിവ് ഉടൻ തുടങ്ങും, പണി പൂർത്തിയാകാതെ ടോൾ പിരിക്കാൻ ധൃതിയെന്ന് വിമര്‍ശനം
നെടുമ്പാശ്ശേരിയിൽ എത്തിയ വിദേശ വനിതയുടെ ബാഗിൽ നാല് കിലോ മെത്താക്യുലോൺ; കസ്റ്റംസ് പിടികൂടിയത് മാരക രാസലഹരി