കെഎസ്ആർടിസിയിലെ പ്രതിസന്ധി; പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന്

Published : Jun 29, 2022, 06:04 AM ISTUpdated : Jun 29, 2022, 08:40 AM IST
കെഎസ്ആർടിസിയിലെ പ്രതിസന്ധി; പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന്

Synopsis

കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രി മുന്നോട്ടുവെക്കും. സർക്കാരിന് മുന്നിലിൽ വയ്ക്കാനുള്ള നി‍ർദ്ദേശങ്ങളും മറ്റ് സഹായങ്ങളും മാനേജേമെന്റ് പ്രതിനിധികൾ പങ്കുവെക്കും.

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. മൂന്ന് അംഗീകൃത യൂണിയനുകളുടെ നേതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും. കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ മന്ത്രി മുന്നോട്ടുവെക്കും. സർക്കാരിന് മുന്നിലിൽ വയ്ക്കാനുള്ള നി‍ർദ്ദേശങ്ങളും മറ്റ് സഹായങ്ങളും മാനേജേമെന്റ് പ്രതിനിധികൾ പങ്കുവെക്കും.

എന്നാൽ ശമ്പള വിതരണത്തിലെ പാളിച്ചകൾ 12  മണിക്കൂർ സിംഗിൾ ഡ്യൂട്ടി തുടങ്ങിയ പ്രശ്നങ്ങൾ തൊഴിലാളി നേതാക്കളും ഉന്നയിക്കും. മെയ് മാസത്തെ ശമ്പളം മുഴുവൻ ജീവനക്കാർക്കും ഇതുവരെ വിതരണം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സംഘടനകൾക്കും മാനേജ്മെന്റിനും ഇടയിലെ ഭിന്നതയുടെ മൂർദ്ധന്യാവസ്ഥയിലാണ് ചർച്ച നടക്കുന്നത്. ഭരണപ്രതിപക്ഷ ഭേദമന്യേ തൊഴിലാളികളുടെ ഉപരോധ സമരം തുടരുകയാണ്. ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് അടക്കം നീങ്ങേണ്ടിവരുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. 

Also Read: മൈസൂരുവിനടുത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, ഡ്രൈവർ ഉൾപ്പെടെ 5 പേർക്ക് ഗുരുതര പരിക്ക്

അതിനിടെ, കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തിൽ  ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശമ്പളം ഉറപ്പാക്കൽ വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്.  ഓഫീസ് പ്രവർത്തനങ്ങളടക്കം തടസ്സപ്പെടുത്തിയുള്ള സമരത്തിൽ കോടതി ഇടപെടലാവശ്യപ്പെട്ടായിരുന്നു കെഎസ്ആര്‍ടിസിയുടെ ഉപഹർജി. 

Also Read: 'വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സമരം ചെയ്തതെന്തിന്': കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകൾക്ക് ഹൈക്കോടതി നോട്ടീസ്

മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചു; ഇനിയും 16 കോടി രൂപ വേണമെന്ന് മാനേജ്മെന്‍റ്

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുകയാണ്. മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാർക്ക് കൂടി ശമ്പളം ലഭിച്ചുവെങ്കിലും കാഷ്വൽ ലേബേഴ്സിനും ഉന്നത ഉദ്യോഗസ്ഥർക്കും ഇനി ശമ്പളം കിട്ടാനുണ്ട്. ഇതിനായി 16 കോടി രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. 

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ വെറുതെവിട്ട കേസ് വിധിക്ക് പിന്നാലെ പ്രതികരണവുമായി അഖിൽ മാരാര്‍, 'സത്യം ജയിക്കും, സത്യമേ ജയിക്കൂ..'
തിരുവനന്തപുരത്ത് ഒന്‍പതാം ക്ലാസുകാരിക്കുനേരെ അച്ഛന്‍റെ ക്രൂരമര്‍ദനം; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ