ബഫർ സോൺ സമരം തുടരും, സമരം സർക്കാരിനെതിരല്ലെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ

Published : Jan 05, 2023, 11:21 AM ISTUpdated : Jan 05, 2023, 11:38 AM IST
ബഫർ സോൺ സമരം തുടരും, സമരം സർക്കാരിനെതിരല്ലെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ

Synopsis

പ്രശ്ന പരിഹാരത്തിനായുള്ള റിപ്പോർട്ട് സർക്കാർ സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ

കൊച്ചി : ബഫർ സോൺ സമരം തുടരുമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് ജോസ് പുളിക്കൽ. സർക്കാരിനെതിരെയല്ല സമരമെന്നും പ്രശ്നത്തിൽ പരിഹാരമുണ്ടാകുന്നത് വരെ സമരം തുടരുമെന്നും ബിഷപ്പ് വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായുള്ള റിപ്പോർട്ട് സർക്കാർ സമർപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വനംമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു. 

അതേസമയം കാഞ്ഞിരപ്പള്ളി ബിഷപ്പുമായുള്ള ചർച്ച തൃപ്തികരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ നിയമയുദ്ധം തുടരുമെന്ന് ഉറപ്പ് നൽകി. മാപ്പിലെ പോരായ്മയാണ് ജനവാസ പ്രദേശങ്ങൾ സോണിലാകാൻ കാരണം. ഇത് നീക്കാൻ മുഖ്യമന്ത്രി ചെയർമാനായ സമിതി തീരുമാനമെടുക്കും. ഇതിനായി 19ന് യോഗം വിളിച്ചിട്ടുണ്ട്. സമരത്തെ ക്രിയാത്മക നീക്കമായാണ് കാണുന്നത്. സമരം പിൻവലിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

അതേസമയം ബഫർസോൺ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാറിന് കടുത്ത അലംഭാവം. ഇതുവരെ ലഭിച്ച 26,030 പരാതികളിൽ തീർപ്പാക്കിയത് 18 പരാതികൾ മാത്രമാണ്. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെയാണ് ഗുരുതരമായ മെല്ലപ്പോക്കാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികൾ പരിഹരിച്ച് റിപ്പോർട്ട് നൽകുമെന്ന ഉറപ്പ് സർക്കാർ പാലിക്കാനുള്ള സാധ്യത കുറവാണ്.

ബഫർസോണിൽ ഒന്നിലേറെ ഭൂപടങ്ങൾ, ഉപഗ്രഹ സർവ്വെ റിപ്പോർട്ട് പാളിയ്പോൾ സീറോ ബഫർ റിപ്പോർട്ടിനാകും ഊന്നലെന്ന പ്രഖ്യാപനം, പഞ്ചായത്തുകളിൽ ഹെല്പ് ഡെസ്കുകൾ, പരാതി കൾ അതിവേഗം തീർക്കും. ബഫറിൽ പ്രതിഷേധം കത്തിപ്പടരുുമ്പോൾ സർക്കാറിനറെ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ താഴെത്തട്ടില പരാതികളിലെ തീർപ്പ് മാത്രം നോക്കിയാൽ മതി ആത്മാർത്ഥ എത്രത്തോളമുണ്ടന്ന്. ഉപഗ്രഹസർവ്വെ റിപ്പോർട്ടിലും സീറോ ബഫർ റിപ്പോർട്ടിലെ ഭൂപടത്തിലും സർവ്വെ നമ്പറുള്ള ഭൂപടത്തിലും പരാതി നൽകാനായിരുന്നു നിർദ്ദേശം. ഇതുവരെ കിട്ടി 26030 പരാതികളിൽ ആകെ പരിഹരിച്ചത് വെറും 18. പെരിയാർ വാലിയിൽ 16 ഉം ഇടുക്കിയിൽ രണ്ടും.

33 പഞ്ചായത്തുകൾ വിവരങ്ങൾ അപലോഡ് ചെയ്തില്ല. കൂരാച്ചുണ്ടിൽ കിട്ടിയ 340 പരാതികളിൽ ഇരട്ടിപ്പ് ഉള്ളതിനാൽ ഒഴിവാക്കി. മലബാർ വന്യജീവി സങ്കേതത്തിൻറെ പരിധിയിൽ മാത്രം കിട്ടിയത് 5203 പരാതികൾ. ഒന്നിൽപോലും തീർപ്പില്ലു. ചില പരാതികളിൽ പരിശോധന തുടരുന്നു. കിട്ടിയ പരാതികൾ മുഴുവൻ തീർപ്പാക്കി സമയപരിധിക്കുള്ളിൽ ഇനി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുക ഏറെക്കുറെ അസാധ്യം. സീറോ ബഫർ റിപ്പോർട്ട് കോടതിയിൽ നൽകി, പരാതികൾ പരിഹരിക്കാനുള്ല നടപടി തുടങ്ങി എന്ന് മാത്രം കോടതിയെ അറിയിച്ച് തടിതപ്പാനാണ് സർക്കാർ നീക്കം.

Read More : ബഫർ സോൺ ഫീൽഡ് സർവേ വയനാട്ടിൽ മന്ദഗതിയിൽ; പരിശീലനം പോലും പൂർത്തിയായില്ല

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി