തൃശ്ശൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, കോട്ടയം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്ക് അടിഞ്ഞു

Published : Sep 25, 2022, 12:40 PM IST
തൃശ്ശൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, കോട്ടയം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്ക് അടിഞ്ഞു

Synopsis

ചാവക്കാട് തിരുവത്ര സ്വദേശി ഷഫാസ്   ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

തൃശ്ശൂർ/കോട്ടയം: തൃശ്ശൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ചിറ്റണ്ട ചെറുചക്കി ചോലയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. ചാവക്കാട് തിരുവത്ര സ്വദേശി ഷഫാസ്   ആണ് മരിച്ചത്. പതിനേഴ് വയസ്സായിരുന്നു.

കോട്ടയം നാഗമ്പടത്ത് മീനച്ചിലാറ്റിൽ  മൃതദേഹം കരയ്ക്ക് അടിഞ്ഞു, നാൽപ്പത് വയസ്സ്  തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണ് പഴയ പാലത്തിനു സമീപം അടിഞ്ഞത്. ഗാന്ധിനഗർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ നടത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

 

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവമോർച്ച നേതാവ് അറസ്റ്റിൽ 

പാലക്കാട്‌: മലമ്പുഴയിൽ  പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ  കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയിൽ ആയത്. യുവമോർച്ചയുടെ പിരായിരി മണ്ഡലം ഭാരവാഹി ആണ് രഞ്ജിത്ത്. രഞ്ജിത്ത് വിവാഹവാഗ്ജാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഗർഭണിയായ പെണ്കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. 

 

പത്തനംതിട്ട പെരുനാട്ടിൽ മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ

പെരുനാട്: പത്തനംതിട്ട പെരുനാട് മധ്യവസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതിൽ ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം എന്ന് പോലീസ് പറഞ്ഞു. 

 

പാലക്കാട്ട് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് മരണം 

ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച കാലത്ത് എട്ടരയോടെ ആയിരുന്നു അന്ത്യം. അബ്ദുൾ സമദിൻ്റെ ഭാര്യ സറീന (48) ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങിയിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം