
കൊച്ചി: മഹാരാജാസ് കോളേജിലെ (Maharaja s College) മരങ്ങൾ കടത്തിയ സംഭവത്തിൽ പ്രിൻസിപ്പളിനെ വിദ്യാർത്ഥികൾ തടഞ്ഞുവെച്ചു. അഞ്ച് മണിക്കൂറായി പ്രിന്‍സിപ്പളിനെയും കൗൺസിൽ അംഗങ്ങളെയും തടഞ്ഞുവെച്ചിരിക്കുകയാണ്. പ്രിൻസിപ്പളിനെ മാറ്റണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം
എന്നാല്‍ തന്‍റെ അറിവോടെയല്ല മരം മുറിച്ചതെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് പ്രിൻസിപ്പാൾ ഡോ. മാത്യു ജോർജ്. മുറിച്ചിട്ട മരങ്ങൾ കോളേജിൽ നിന്ന് കടത്തിയ സംഭവത്തിൽ വിദ്യാർത്ഥി പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തില്‍ മഹാരാജാസ് കോളേജിൽ ചേര്‍ന്ന കൗൺസിൽ യോഗത്തിലേക്കാണ് വിദ്യാർത്ഥികൾ തള്ളിക്കയറിയത്.
മരം മുറിച്ച് കടത്തിയ വിഷയത്തിൽ ഉത്തരവാദി പ്രിൻസിപ്പലാണെന്നും ഗവേണിങ്ങ് കൗൺസിൽ ചെയർമാൻ അടക്കം വന്ന് ചർച്ച നടത്താതെ പിരിഞ്ഞ് പോകില്ലെന്നുമുള്ള നിലപാടിലാണ് എസ്എഫ്ഐ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ. അതേസമയം മുറിച്ചിട്ട മരങ്ങൾ കടത്തി കൊണ്ടുപോയത് തന്റെ അനുമതിയോടെയല്ലെന്ന് ആവർത്തിക്കുകയാണ് പ്രിസിപ്പാൾ ഡോ. മാത്യു ജോർജ്. മഹാരാജാസിൽ കൂടുതൽ മരങ്ങൾ അനുമതിയില്ലാത മുറിച്ചു കടത്തിയതിന്‍റെ ദൃശ്യങ്ങളും ഇന്ന് പുറത്തു വന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam