K Rail : കെ റെയിലും ബദലും; ഉമ്മന്‍ ചാണ്ടി മുന്നോട്ട് വെച്ച സബര്‍ബനും റെയില്‍വേ ബോര്‍ഡ് തള്ളിയ പദ്ധതി

Published : Jan 09, 2022, 03:35 PM ISTUpdated : Jan 09, 2022, 03:42 PM IST
K Rail : കെ റെയിലും ബദലും; ഉമ്മന്‍ ചാണ്ടി മുന്നോട്ട് വെച്ച സബര്‍ബനും റെയില്‍വേ ബോര്‍ഡ് തള്ളിയ പദ്ധതി

Synopsis

കെ റെയിലിനെതിരെ യുഡിഎഫും പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളും ശക്തമായി നിലയുറപ്പിക്കുമ്പോഴാണ് യുഡിഎഫ് സർക്കാർ കാലത്തെ സബർബൻ ആശയം ഉമ്മൻചാണ്ടി ഓർമ്മിപ്പിച്ചത്. 

തിരുവനന്തപുരം: കെ റെയിലിന് ( K Rail ) ബദലായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (Oommen Chandy) മുന്നോട്ട് വച്ച സബർബൻ ആശയവും റെയിൽവെ ബോർഡ് നിരാകരിച്ച പദ്ധതി. നിലവിലെ റെയിൽ പാളത്തെ ആശ്രയിച്ച് പദ്ധതി നടപ്പാക്കുന്നതിലായിരുന്നു എതിർപ്പ്. കെ റെയിലിന് ബദലായി അഞ്ച് വർഷങ്ങൾക്കിപ്പുറം സബർബൻ പദ്ധതി ചർച്ച ചെയ്യപ്പെടുമ്പോഴും പരിസ്ഥിതി വിദഗ്ദ്ധർ എതിർക്കുകയാണ്. കെ റെയിലിനെതിരെ യുഡിഎഫും പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളും ശക്തമായി നിലയുറപ്പിക്കുമ്പോഴാണ് യുഡിഎഫ് സർക്കാർ കാലത്തെ സബർബൻ ആശയം ഉമ്മൻചാണ്ടി ഓർമ്മിപ്പിച്ചത്. 

സിൽവർ ലൈനിനെതിരായ എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയായാണ് സബർബൻ റെയിലിനെ ഉമ്മൻചാണ്ടി മുന്നോട്ട് വച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടമായി തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ യാത്ര ലക്ഷ്യമിട്ടായിരുന്നു യു‍ഡിഎഫ് കാലത്തെ പദ്ധതി. പിന്നാലെ കണ്ണൂർ വരെ ഘട്ടംഘട്ടമായി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഒന്നാം പിണറായി സർക്കാരിന്‍റെ തുടക്കത്തിൽ കേന്ദ്ര റെയിൽവെ ബോർഡ് ഇതിൽ എതിർപ്പ് അറിയിച്ചു. നിലവിലെ പാതയിൽ പദ്ധതി പറ്റില്ല എന്നായിരുന്നു മറുപടി. 

പുതിയ പാത നിർമ്മിച്ച് പദ്ധതി സാധ്യമാക്കുന്നതിനെ കുറിച്ചാണ് ഉമ്മൻ ചാണ്ടി വീണ്ടും ചർച്ചകൾക്ക് തുടക്കമിടുന്നത്. എന്നാൽ സബർബൻ പദ്ധതിയെ കെ റെയിൽ വിരുദ്ധ സമര സമിതി പൂർണ്ണമായി എതിർക്കുന്നില്ല. 10000 കോടി രൂപ ചെലവിൽ പരമാവധി ഭൂമിയേറ്റെടുക്കൽ ഒഴിവാക്കിയാണ് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് പദ്ധതി വിഭാവനം ചെയ്തത്. 300 ഏക്കറിൽ താഴെ മാത്രമാണ് അന്ന് ഭൂമി ഏറ്റെടുക്കൽ കണക്കാക്കിയത്. ഉമ്മൻ ചാണ്ടിക്കപ്പുറം യുഡിഎഫ് നിരയിൽ ആരും ഈ പദ്ധതിക്കായി വാദിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും