
കൽപറ്റ: എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട ഐസി ബാലകൃഷ്ണൻ എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി വിധിപ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എംഎൽഎയെ ജാമ്യത്തിൽ വിട്ടു. മൂന്നു ദിവസത്തെ ചോദ്യം ചെയ്യൽ ഇതോടെ പൂർത്തിയായി. ഇന്നലെ ഐസി ബാലകൃഷ്ണന്റെ കേണിച്ചിറയിലെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. ആത്മഹത്യ പ്രേരണ കേസിലെ ഒന്നാം പ്രതിയാണ് ഐസി ബാലകൃഷ്ണൻ. രണ്ടും മൂന്നും പ്രതികളായ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനിടെ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് മുൻകൂർ ജാമ്യം തേടി പ്രതികൾ കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്.