ഏഴ് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 158 കൗമാരക്കാ‍ർ: കേരളത്തിലെ കുട്ടികളിൽ ആത്മഹത്യ പ്രവണത വർധിക്കുന്നു

By Web TeamFirst Published Oct 26, 2020, 2:00 PM IST
Highlights

ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ ആത്മഹത്യകളെ കുറിച്ചായിരുന്നു സമിതി പഠിച്ചത്. ഈ കാലഘട്ടത്തിലുണ്ടായ 158 ആത്മഹത്യകളാണ് സമിതി പരിശോധിച്ചത്. ക

തിരുവനന്തപുരം: സംസ്ഥാനത്ത് കൗമാരക്കാരായ കുട്ടികളുടെ ആത്മഹത്യ കൂടുന്നതായി സർക്കാർ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്. ആറ് മാസത്തിനിടെ 158 കുട്ടികളാണ് ആത്മഹത്യ ചെയ്തതെന്നാണ് ഡിജിപി ആർ.ശ്രീലേഖയുടെ നേതൃത്വത്തിലുള്ള സമിതി കണ്ടെത്തൽ.  പ്രണയ നൈരാശ്യം മുതൽ മാനസിക സമ്മർദ്ദങ്ങൾ വരെയാണ് ആത്മഹത്യക്കുള്ള കാരണങ്ങൾ. 

ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ ആത്മഹത്യകളെ കുറിച്ചായിരുന്നു സമിതി പഠിച്ചത്. ഈ കാലഘട്ടത്തിലുണ്ടായ 158 ആത്മഹത്യകളാണ് സമിതി പരിശോധിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 147 കുട്ടികളാണ് ആതമഹത്യ ചെയ്തത്. ഈ വർഷം ഏഴുമാസത്തിനുള്ളിൽ 158 കുട്ടികള്‍ ജീവനൊടുക്കിയെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണെന്ന് പഠന റിപ്പോർട്ട് പറയുന്നു. 

158 ൽ 90 ഉം പെണ്‍കുട്ടികളാണ്. 15നും 17 ഇടയിലുള്ളവർ 148പേർ. പ്രണയ നൈരാശ്യവും ലൈംഗീക പീഡനങ്ങളും പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഇടയാക്കിയിട്ടുണ്ട്. ആത്മഹ്യ ചെയ്ത കുട്ടികളിൽ പഠത്തിൽ മിടുക്കരായവരുമുണ്ട്. രാഷ്ട്രപതിയിൽ നിന്നും മെഡൽ വാങ്ങിയ കുട്ടിയും ക്ലാസ് ലീഡറും സ്റ്റുഡൻറ് പൊലീസ് കേഡറ്റുമെല്ലാമുണ്ട്.  ചെറിയ പ്രശ്നങ്ങളെ പോലും അതിജീവിക്കാനുള്ള മാനസികശക്തി പോലും കുട്ടികൾക്കില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ

കുടുംബത്തിലെ പ്രശ്നങ്ങൾ, അച്ഛനമ്മമാരുടെ വഴക്ക്, മദ്യപാനം, അപകർഷതായ ബോധം. പഠനത്തിലെ മുന്നേറ്റമില്ലായ്മ, മൊബൈലിൻ്റെ സ്വാധീനം. എന്നിവയും പല കുട്ടികളേയും ആതമഹത്യയിലേക്ക് നയിച്ചിട്ടുണ്ട്. അതേ സമയം ലോക് ഡൗണ്‍ ആത്മഹത്യനിരക്ക് കൂടാൻ കാരണമായിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലോക് ഡൗണ്‍ കാലത്ത് 66 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കലായളവിൽ ആത്മത്യ ചെയ്തത് 83 കുട്ടികളാണ്. 

അതേസമയം ലോക് ഡൗണിൽ കാലയളവിൽ ആത്മഹത്യ ചെയ്ത രണ്ടു കുട്ടികളുടെ കാര്യം റിപ്പോർട്ട് പരമാർശിച്ചു. ഒരു കുട്ടി പുറത്തു പോയി കളിക്കാൻ അനുവദിക്കാത്തതിനും, മറ്റൊരു കുട്ടി ഓണ്‍ലൈൻ പഠനത്തിന് മൊബൈൽ കിട്ടാത്തതിനും ആത്മഹത്യ ചെയ്തു. പക്ഷേ ലോക് ഡൗണ്‍ കാലത്തെ ഒറ്റപ്പെടൽ കുട്ടികളെ ബാധിച്ചിട്ടുണ്ടെന്നാണ് വിഗദ്ത സമിതിയുടെ പഠനത്തിൽ പറയുന്നത്. കുട്ടികളുടെ ആത്മഹത്യ നിരക്ക് കുറയ്ക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള സംവിധാനം വേണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. 

click me!