വേനൽമഴ മെച്ചപ്പെടുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്

Published : Apr 23, 2023, 09:19 AM ISTUpdated : Apr 23, 2023, 09:39 AM IST
വേനൽമഴ മെച്ചപ്പെടുന്നു, ഒറ്റപ്പെട്ട ഇടങ്ങളിൽ  ശക്തമായ മഴക്ക് സാധ്യത, ഇടുക്കിയിൽ ഇന്ന്  യെല്ലോ അലർട്ട്

Synopsis

മഴ കിട്ടുമെങ്കിലും താപനില മുന്നറിയിപ്പും തുടരുകയാണ്.പാലക്കാട്, ആലപ്പുഴ, കോട്ടയം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട്മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

തിരുവനന്തപുരം: സംസ്ഥാനത്തു വേനൽ മഴ മെച്ചപ്പെടുന്നു.ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ  ശക്തമായ മഴ കിട്ടും. ഇടുക്കിയിൽ ഇന്ന്  യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്ക് ഒപ്പം പെടുന്നനെയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. മഴ കിട്ടുമെങ്കിലും താപനില മുന്നറിയിപ്പും തുടരുകയാണ്.പാലക്കാട്, ആലപ്പുഴ, കോട്ടയം,കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, പാലക്കാട് ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും  ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം.

ഏപ്രിൽ  22 മുതൽ 26 വരെ  കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കൊപ്പം 30 -40 കി.മി. വേഗതയിൽ വരെ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ  മുൻകരുതൽ  സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ  എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ  ഔദ്യോഗിക  റെക്കോർഡ് പ്രകാരം  ഇന്നലെ ഏറ്റവും ഉയർന്ന  ചൂട് ( 39.2°c)  പാലക്കാട്‌ രേഖപ്പെടുത്തി ( 2.8°c കൂടുതൽ) കോട്ടയം ( 38°c) സാധാരണയെക്കാൾ 4.1കൂടുതൽ.കണ്ണൂർ ( 37.3) ആലപ്പുഴ (37.2) 3.5 °c കൂടുതൽ. കോഴിക്കോട് ( 37.),  2.5 °c കൂടുതൽ

PREV
click me!

Recommended Stories

ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ചായ കുടുക്കാന്‍ പോകുന്നതിനിടെ കാട്ടാന, ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണു, കാട്ടാന ആക്രമിച്ചു, വയോധികന് ദാരുണാന്ത്യം