സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെടുന്നു, താപനിലയിൽ നേരിയ കുറവ്

Published : Mar 16, 2023, 07:38 PM IST
സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെടുന്നു, താപനിലയിൽ നേരിയ കുറവ്

Synopsis

മഴ കിട്ടി തുടങ്ങിയതോടെ  താപനിലയിൽ നേരിയ  കുറവുണ്ടായിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു. ഇന്ന് രാത്രിയോടെ കൂടുതൽ ഇടങ്ങളിൽ മഴ  കിട്ടിയേക്കും. കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത കൂടുതലുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ രാത്രിയോട് കൂടി സംസ്ഥാനത്ത് മഴ സജീവമായിരുന്നു. മഴ കിട്ടി തുടങ്ങിയതോടെ  താപനിലയിൽ നേരിയ  കുറവുണ്ടായിട്ടുണ്ട്. ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇന്ന് 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയാണ് രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരിലാണ് - 40.1 ഡിഗ്രി സെൽഷ്യസ്. 

PREV
click me!

Recommended Stories

വീരസവർക്കർ പുരസ്കാരം തരൂരിന്; കോൺ​ഗ്രസ് നിലപാട് കടുപ്പിച്ചതോടെ ഏറ്റുവാങ്ങില്ലെന്ന് പ്രതികരണം, മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക്
'എന്തിന് പറഞ്ഞു? എതിരാളികൾക്ക് അടിക്കാൻ വടി കൊടുത്തത് പോലെയായി': ദിലീപിനെ അനുകൂലിച്ച അടൂർ പ്രകാശിനെതിരെ കെ മുരളീധരൻ