ശ്രീലങ്കൻ തീരത്തിന് സമീപം ന്യൂനമർദ്ദം, രണ്ട് ചക്രവാതചുഴികൾ; സംസ്ഥാനത്ത് വേനൽമഴ സജീവമാകും

Published : May 11, 2026, 03:45 PM IST
Summer rain

Synopsis

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതും അറബിക്കടലിൽ ചക്രവാതചുഴി നിലനിൽക്കുന്നതും കേരളത്തിൽ വേനൽമഴ സജീവമാകാൻ കാരണമാകും. ഇതിന്റെ ഫലമായി അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: കേരളത്തിൽ വേനൽ മഴ സജീവമായേക്കും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഡി സൂചന നല്‍കി. തെക്കുകിഴക്കൻ അറബിക്കടലിനും കേരള തീരത്തോടു ചേർന്നുള്ള ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ കേന്ദ്രം മുതൽ തെക്കൻ തമിഴ്‌നാട് വഴി തെക്കൻ ലക്ഷദ്വീപ് വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിൽ മറ്റൊരു ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. 

തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ തീരദേശ കർണാടക വഴി മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വരെ സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ന്യൂന മർദ്ദ പാത്തിയും നിലനിൽക്കുന്നു. ഇതിനാൽ മെയ് 14 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പരക്കെ അറിയപ്പെടുന്നത് ഹെല്‍മെറ്റ് ഷൈജു എന്ന്, വിളിപ്പേരിന് പിന്നിലെ കാര്യവും മോഷണം; പാറശാലയിലെ സ്കൂളിൽ മോഷണം നടത്തിയയാൾ പിടിയിൽ
മുഖ്യമന്ത്രി ചർച്ചയിൽ വിശാല കൂടിയാലോചനയ്ക്ക് രാഹുൽ; ഖ​ർ​ഗെയോടും പ്രിയങ്കയോടും സംസാരിച്ചു, അന്തിമ പ്രഖ്യാപനത്തിലേക്ക് ഹൈക്കമാൻഡ്