കൊടും ചൂടില്‍ ആശ്വാസമേകാന്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്കുള്ളില്‍

Published : Apr 04, 2019, 08:02 AM ISTUpdated : Apr 04, 2019, 09:47 AM IST
കൊടും ചൂടില്‍ ആശ്വാസമേകാന്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്കുള്ളില്‍

Synopsis

സംസ്ഥാനത്ത് ഇതുവരെ വേനൽമഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും പത്തനംതിട്ടയും മാത്രമാണ്. ഈ മാസം പകുതിയോടെ എല്ലാ ഇടങ്ങളിലും വേനൽമഴ എത്തുമെന്നാണ് വിലയിരുത്തൽ. 

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനമാകെ രണ്ടാഴ്ചക്കുളളിൽ വേനൽമഴയെത്തുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മാർച്ചിലെ വേനൽമഴയിൽ 61 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.  

സംസ്ഥാനത്ത് ഇതുവരെ വേനൽമഴ ആവശ്യത്തിന് കിട്ടിയത് കൊല്ലവും വയനാടും പത്തനംതിട്ടയും മാത്രമാണ്. ഈ മാസം പകുതിയോടെ എല്ലാ ഇടങ്ങളിലും വേനൽമഴ എത്തുമെന്നാണ് വിലയിരുത്തൽ. പതിവു പോലെ തെക്കൻ ജില്ലകളിലായിരിക്കും വേനൽ മഴ കൂടുതൽ കിട്ടുക. 

കനത്ത ചൂട് സംസ്ഥാനമാകെ തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ ശരാശരിക്കും നാല് ഡിഗ്രി മുകളിലാണ് താപനില. മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയാണ് താപനിലയിലെ വർദ്ധന. നിരവധിപേർക്ക് സൂര്യാതപമേൽക്കുന്നതായുളള വിവരം ദിവസവും പുറത്തുവരുന്നുണ്ട്. സൂര്യാഘാത ജാഗ്രതാനിർ‍ദ്ദേശം പിൻവലിച്ചെങ്കിലും ചൂടിനെതിരെ ജാഗ്രത പാലിക്കേണ്ടത് ആവശ്യമെന്ന് ചുരുക്കം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുക്കിയത് മെമ്മറി കാർഡ്, രഹസ്യഫോൾഡറിൽ മറ്റ് സ്ത്രീകളുടെ ന​ഗ്നദൃശ്യങ്ങളും; പൾസർ സുനി സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ
കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും