
തിരുവനന്തപുരം: കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ അധ്യക്ഷനെയാണെന്ന് മന്ത്രി സണ്ണി ജോസഫ്. പുതിയ പ്രസിഡന്‍റിനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പറ്റുമെങ്കിലും ഒരാള്‍ക്ക് ഒരു പദവി നല്‍കുന്നതിനോടാണ് യോജിപ്പെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏത് പദവി ഒഴിയണം എന്നു ഹൈക്കമാൻഡ് പറഞ്ഞാല്‍ ഒഴിയാൻ തയാറാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
പുതിയ പ്രസിഡന്റ് വൈകുന്ന സാഹചര്യത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് കെപിസിസി നേതൃത്വം. തലസ്ഥാനത്തുള്ളപ്പോൾ സണ്ണി ജോസഫ് കൂടുതൽ സമയം ഇന്ദിരാഭവനിൽ തങ്ങാൻ ആണ് ധാരണ. രാഷ്ട്രീയ കാര്യ സമിതി മൂന്നാം തീയതി നടക്കും. കെപിസിസി ഭാരവാഹി, എക്സിക്യൂട്ടീവ് യോഗങ്ങളും ഉടൻ ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam