ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്

Published : Dec 06, 2025, 06:44 PM IST
sunny joseph

Synopsis

ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണെന്നും തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.  ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണമെന്നും അദ്ദേഹം പറഞ്ഞു.

കൽപ്പറ്റ: ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ദേശീയപാതയുടെ അവകാശവാദം ഉന്നയിച്ചത് സംസ്ഥാന സർക്കാരാണ്. തകർന്നു വീഴുമ്പോൾ തള്ളിപ്പറഞ്ഞാൽ പോരെന്നും ദേശീയപാതയുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടെന്നും സണ്ണി ജോസഫ് വയനാട് നടവയലിൽ പ്രതികരിച്ചു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്മകുമാറിനെയും വാസുവിനെയും സിപിഎം നേതാക്കന്മാർ ഭയപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിൽ മുഖ്യമന്ത്രി മറച്ചു നിൽക്കുന്നു; എംവി ഗോവിന്ദൻ മടിച്ചു നിൽക്കുന്നു. പാർട്ടി നടപടി സ്വീകരിച്ചാൽ പത്മകുമാറും വാസുവും സത്യം പറയുമെന്ന ഭയമാണ് സിപിഎമ്മിനെന്നും കെപിസിസി പ്രസിഡൻറ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'
അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി