
കൊല്ലം: മന്ത്രി കെബി ഗണേഷ്‍കുമാര്‍ പങ്കെടുക്കുന്ന വികസന സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് മേറ്റിന്‍റെ ഭീഷണി സന്ദേശം. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ തലച്ചിറ ഈസ്റ്റ് വാർഡ് മേറ്റാണ് വാട്സാപ്പ് സന്ദേശം അയച്ചത്. നാളെ മന്ത്രി കെബി ഗണേഷ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിക്ക് നിർബന്ധമായും പങ്കെടുക്കണമെന്നാണ് സന്ദേശം. എല്ലാവരും ഒരുങ്ങി വരണമെന്നും ഫോട്ടോ എടുത്ത ശേഷം പരിപാടിക്ക് പോകണമെന്നുമാണ് സന്ദേശം. പരിപാടിക്ക് വരാത്തവർ നാളെ ജോലിക്ക് നിൽക്കണ്ടെന്നും ഭീഷണിയുണ്ട്. മെമ്പറുടെ നിർദ്ദേശമാണെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനമാണെന്നും പരിപാടി വിജയിപ്പിക്കണമെന്നും വാർഡ് മെമ്പറുടെ വിശദീകരണവും നൽകി. ഒരു വാർഡിൽ നിന്ന് 10 പേർ പങ്കെടുക്കണമെന്നായിരുന്നു തൊഴിലുറപ്പ് എ.ഇയുടെ നിർദ്ദേശം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam