Kerala Schools : സ്കൂളുകളിൽ മുട്ടയും പാലും വിതരണം നിർത്തില്ല, ദിവസം കുറച്ചു; അധ്യാപകസംഘടനകളുടെ ആവശ്യം തള്ളി

By Web TeamFirst Published Dec 13, 2021, 6:26 PM IST
Highlights

ഇത് നിർത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ ആവശ്യം സംസ്ഥാന സർക്കാർ തള്ളി.  ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ (Kerala Schools)  മുട്ടയും പാലും വിതരണം രണ്ട് ദിവസമാക്കി കുറച്ചു. ഇത് നിർത്തിവയ്ക്കണമെന്ന അധ്യാപകസംഘടനകളുടെ (Kerala School Teachers)  ആവശ്യം സംസ്ഥാന സർക്കാർ തള്ളി.  ഇതിനായി കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സർക്കാർ അറിയിച്ചു. 

സംസ്ഥാനത്ത് സ്കൂളുകൾ പൂർണ്ണതോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണിക്കില്ലെന്ന് സർക്കാർ അറിയിച്ചു. ഒമിക്രോൺ (Omicron)  കൂടി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം തീരുമാനമെടുത്തത്. വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേക ശ്രദ്ധ വർദ്ധിപ്പിക്കാൻ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഒമിക്രോൺ സാഹചര്യത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. നിർബന്ധമായും മാസ്ക്ക് ധരിക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങളിലും രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പരിപാടികളിൽ തുറന്ന സ്ഥലങ്ങളിൽ പരമാവധി 300 പേരെ പ്രവേശിപ്പിക്കും. ഹാളുകളിലും മുറികളിലും 150 പേരെ അനുവദിക്കും.

ലോകത്തെ ആദ്യ ഒമിക്രോൺ മരണം ബ്രിട്ടനിൽ സ്ഥിരീകരിച്ചു  

രാജ്യത്ത് അതിവേഗം കൊവിഡ് പടരുകയാണെന്നും 18 ന്  മുകളിലുള്ളവര്‍   വാക്സീൻ ബൂസ്റ്റര്‍ ഡോസ്  എടുക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്  ജോണ്‍സണ്‍  നിര്‍ദേശിച്ചു. ഇതിനിടെ പുതിയ വകഭേദം വാക്സീൻ പ്രതിരോധത്തെ ഭേദിക്കുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. (കൂടുതൽ വായിക്കാം..)

 

click me!