
തിരുവനന്തപുരം: ഓണത്തിന് സപ്ലെയ്കോ വഴി 339 രൂപക്ക് വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനിൽ. സബ്ഡിസി ഇല്ലാത്ത വെളിച്ചെണ്ണക്ക് സപ്ലെയ്കോ ഔട് ലറ്റുകളിൽ കിലോ 389 രൂപയാകും വില. ഓണക്കാലത്ത് വിപണിയിടപെടലിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയെന്നും മന്ത്രി ജിആര്‍ അനിൽ നമസ്തേ കേരളത്തിൽ വിശദീകരിച്ചു.
ഓണക്കാലത്ത് കാര്‍ഡ് ഒന്നിന് രണ്ട് ലിറ്റര്‍ വെളിച്ചെണ്ണ കുറഞ്ഞ നിരക്കിൽ ഉറപ്പാക്കാനാണ് ഭക്ഷ്യവകുപ്പ് ക്രമീകരണം. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കി. ഓണം മെട്രോ ഫെയറുകളും പ്രത്യേക ഓണവിപണികളും ഒപ്പം സഞ്ചരിക്കുന്ന സപ്ലെയ്കോ ഔട്ലെറ്റുകളുമൊക്കെയായി വിപുലമായ ക്രമീകരണം ഇത്തവണ ഉണ്ടെന്ന് ഭക്ഷ്യമന്ത്രി. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റിൽ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്.