
തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ച് നിർത്താൻ ഈമാസം 18 മുതൽ 28 വരെ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണം ഫെയർ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും 18 ന് ഓണം ഫെയർ തുടങ്ങും. ശബരി മട്ടയരി, ആന്ധ്ര ജയ അരി ,പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്നും 5 രൂപ വില കുറവിൽ 5 ഉൽപന്നങ്ങൾ സപ്ലൈകോ പുതുതായി വിപണിയിൽ എത്തിക്കും. സബ്സിഡി ഇനത്തിൽ നൽകിവരുന്ന 13 ഭക്ഷ്യ വസ്തുക്കളിൽ 3 ഇനത്തിന്റെ കുറവ് മാത്രമാണ് സ്റ്റോറുകളിൽ ഉള്ളതെന്നും പ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടി ആളുകളെ ഭീതിയിലാകുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി പറഞ്ഞു.
ഓണക്കാലത്തും ക്ഷാമമോ? പണത്തിനായി സപ്ലൈക്കോയും നെട്ടോട്ടം; ഇത്തവണ കിറ്റ് മഞ്ഞ കാർഡുകാർക്ക് മാത്രം
വിലക്കയറ്റത്തിൽ വലഞ്ഞ് ജനം, സബ്സിഡി ഭക്ഷ്യസാധനങ്ങൾ സപ്ലൈക്കോയിൽ കിട്ടാനുമില്ല