തൊണ്ടിമുതലായ ആമയെവിടെ? ആമവേട്ട കേസിൽ സംസ്ഥാനത്തിന്‍റെ ഹർജി തള്ളി സുപ്രീംകോടതി

By Web TeamFirst Published Dec 9, 2020, 5:10 PM IST
Highlights

ആമയെ വേട്ടയാടിയതിന് 2018ൽ  കോട്ടയം മണിമല സ്വദേശി ജോർജ് കുര്യനെ ഫോറസ്റ്റ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ആമയെ അപ്പോൾ തന്നെ കാട്ടിൽ സ്വതന്ത്രയാക്കുകയും ചെയ്തു. 

ദില്ലി: തൊണ്ടിമുതലായ ആമയില്ലാതെ എങ്ങനെ വിചാരണ നടക്കുമെന്ന് സംസ്ഥാനത്തോട് സുപ്രീംകോടതി. ആമയെ വേട്ടയാടിയ കേസിൽ സംസ്ഥാന സർക്കാരിന്‍റെ ഹർജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമർശം. ആമയെ വേട്ടയാടിയതിന് 2018ൽ  കോട്ടയം മണിമല സ്വദേശി ജോർജ് കുര്യനെ ഫോറസ്റ്റ് വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ആമയെ അപ്പോൾ തന്നെ കാട്ടിൽ സ്വതന്ത്രയാക്കുകയും ചെയ്തു. 

ഏത് വിഭാഗത്തിൽപ്പെട്ട ആമയെയാണ് വേട്ടയാടിയത് എന്നതുൾപ്പടെ അവ്യക്തതയുള്ള സാഹചര്യത്തിൽ തൊണ്ടിമുതലായ ആമ ഇല്ലാതെ എങ്ങനെ വിചാരണ നടത്താനാകുമെന്ന ഹർജിക്കാരിന്‍റെ വാദം അംഗീകരിച്ചാണ് സർക്കാരിന്‍റെ ഹർജി കോടതി തള്ളിയത്. നേരത്തെ സർക്കാർ ഹർജിയിൽ വിചാരണക്ക് അനുമതി നൽകിയ കോടതി ഇപ്പോൾ പുനപരിശോധന ഹർജിയിലൂടെയാണ് കേസ് തള്ളിയത്.

click me!