മുല്ലപ്പെരിയാർ കേസ് ഇന്ന് സുപ്രീംകോടതിയിൽ;ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം

Web Desk   | Asianet News
Published : Oct 27, 2021, 07:04 AM ISTUpdated : Oct 27, 2021, 07:11 AM IST
മുല്ലപ്പെരിയാർ കേസ്  ഇന്ന് സുപ്രീംകോടതിയിൽ;ജലനിരപ്പ് 139 അടിക്ക്  താഴെയാക്കണമെന്ന് കേരളം

Synopsis

ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ,ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

ദില്ലി :മുല്ലപ്പെരിയാർ   (Mullapperiyar) അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി(SupremeCourt) ഇന്ന് തീരുമാനമെടുത്തേക്കും. മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.

ഇതനുസരിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ,ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു
വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അനാവശ്യ ഭയം ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി നിലപാട് എടുത്തിരുന്നു .

ദില്ലി :മുല്ലപ്പെരിയാർ   (Mullapperiyar) അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെ നിർത്തണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ സുപ്രീംകോടതി(SupremeCourt) ഇന്ന് തീരുമാനമെടുത്തേക്കും. മേൽനോട്ടസമിതിയോട് കോടതി കഴിഞ്ഞ ദിവസം റിപ്പോർട്ട് തേടിയിരുന്നു.

ഇതനുസരിച്ച് ഇന്നലെ ചേർന്ന യോഗത്തിൽ ജലനിരപ്പ് 137 അടിയാക്കി നിർത്തണമെന്നും ,ബാക്കി വെള്ളം തമിഴ്നാട് കൊണ്ടുപോകണമെന്നുമാണ് കേരളം ആവശ്യപ്പെട്ടത്. 138 അടിയിൽ എത്തിയാൽ വെള്ളം തുറന്നു
വിടാമെന്നാണ് തമിഴ്നാടിന്റെ നിലപാട്.ഇരുസംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ മേൽനോട്ട സമിതി ഇന്ന് കോടതിയെ അറിയിക്കും.പ്രകൃതി ദുരന്തങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജലനിരപ്പ് കുറക്കണമെന്ന് കേരളം ആവശ്യപ്പെടുന്നത്.

അതേസമയം  മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137.60 അടിയിൽ തുടരുകയാണ്. വൃഷ്ടി പ്രദേശമായ 
പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലയിൽ മഴ കുറഞ്ഞതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്
കുറഞ്ഞിരുന്നു. സെക്കൻറിൽ 2398 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
സെക്കൻറിൽ 2200 ഘനയടി ജലം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ
സ്പിൽവേ ഷട്ടറുകൾ തുറക്കാമെന്നാണ് തമിഴ്നാടിന്റെ നിലപാട്. ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ഉള്ള
നടപടികൾ ജില്ലാ ഭരണകൂടം തയ്യാറാക്കിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

'ട്വന്റി 20ക്കെതിരെ ഒന്നിച്ചത് 25പാർട്ടികളുടെ സഖ്യം, മാധ്യമ പ്രവർത്തകർ ഇല്ലായിരുന്നെങ്കിൽ താൻ ആക്രമിക്കപ്പെടുമായിരുന്നു': സാബു എം ജേക്കബ്
'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ