കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്‍റെ ശസ്ത്രക്രിയ ആരംഭിച്ചു: ആറ് മണിക്കൂര്‍ നീളുമെന്ന് വിദഗ്ധര്‍

By Web TeamFirst Published Apr 18, 2019, 11:25 AM IST
Highlights

 അപകട സാധ്യത ഏറെയുള്ളതും സങ്കീർണവുമായ ശസ്ത്രക്രിയ പൂത്തിയാകാൻ ആറു മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. 

കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച 17 ദിവസം പ്രായമായ നവജാത ശിശുവിന്‍റെ ഹൃദ്യയ ശസ്ത്രക്രിയ തുടങ്ങി. ശസ്ത്രക്രിയ ആറു മണിക്കൂർ നീളുമെന്ന് ഡോക്ടർമാർ അറിയിച്ചു.  രാവിലെ എട്ടരയോടെയാണ് ശസ്ത്രക്രിയ തുടങ്ങിയത്. 

ഇടപ്പള്ളിയിലെ ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തുന്നത്.  അപകട സാധ്യത ഏറെയുള്ളതും സങ്കീർണവുമായ ശസ്ത്രക്രിയ പൂത്തിയാകാൻ ആറു മണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത്. 

ഹൃദയവാൽവിന്‍റെ തകരാറിന് പുറമെ കുഞ്ഞിന് ഹൃദയത്തിൽ ദ്വാരവുമുണ്ട്. ഈ ന്യൂനതകൾ മറ്റ് അവയങ്ങളെയും ബാധിച്ചിട്ടുണ്ട് ഇതാണ് ശസ്ത്രക്രിയ ഏറെ സങ്കീർണമാക്കുന്നത്. ആരോഗ്യ നില സംബന്ധിച്ച് മനസ്സിലാക്കാൻ പ്രത്യേക രക്തപരിശോധന നടത്തിയിരുന്നു. ഇതിൻറെ അന്തിമ ഫലം വന്നതിനെ തുടർന്നാണ് ശസ്ത്രക്രിയ തുടങ്ങിയത്. 

click me!