ചെങ്ങന്നൂരില്‍ നിന്ന് അര മണിക്കൂറില്‍ പമ്പയിലെത്താം, 60 ശതമാനവും ആകാശപാതയുള്ള റെയില്‍ പദ്ധതി, സര്‍വ്വേ ഉടന്‍

Published : Jul 21, 2023, 11:03 AM ISTUpdated : Jul 21, 2023, 11:43 AM IST
ചെങ്ങന്നൂരില്‍ നിന്ന് അര മണിക്കൂറില്‍ പമ്പയിലെത്താം, 60 ശതമാനവും ആകാശപാതയുള്ള റെയില്‍ പദ്ധതി, സര്‍വ്വേ ഉടന്‍

Synopsis

 ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയുള്ള ആകാശപാതയാണ് റെയിൽവേ ഉദ്ദേശിക്കുന്നത്.ഇരുനൂറ് കോടിയിലധികം രൂപ ഇതിനോടകം ചെലവിട്ട ശബരി റെയിൽ പദ്ധതി പുതിയ പാത വരുമ്പോൾ ഉപേക്ഷിക്കരുതെന്ന ആവശ്യവും ശക്തം

പത്തനംതിട്ട:ചെങ്ങന്നൂർ - പമ്പ റെയിൽ പാതയ്ക്കായുള്ള ലിഡാർ സർവേ അടുത്താഴ്ച തുടങ്ങിയേക്കും. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കിയുള്ള ആകാശപാതയാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. അതേസമയം, ഇരുനൂറ് കോടിയിലധികം രൂപ ഇതിനോടകം ചെലവിട്ട ശബരി റെയിൽ പദ്ധതി പുതിയ പാത വരുമ്പോൾ ഉപേക്ഷിക്കരുതെന്ന ആവശ്യവും ശക്തമാണ്.

 

ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് ചെങ്ങന്നൂർ - പമ്പ പാതയുടെ പ്രാരംഭ അടയാളപ്പെടുത്തൽ നടത്തിയത്. മഴ മാറി കാലാവസ്ഥ അനുകൂലമായാൽ, ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സർവേ അഥവാ ലിഡാർ സർവേ നടത്തും. 76 കിലോമീറ്റർ ദൂരം വരുന്ന റെയിൽപാതയുടെ 60 ശതമാനവും ആകാശപാതയാണ്. ടണൽ വഴി കടന്നുപോകുന്ന ഭാഗവുമുണ്ടാകും. മെട്രോ റെയിൽ മാതൃകയിലാണ് പദ്ധതി ഉദ്ദേശിക്കുന്നത്. ചെങ്ങന്നൂരിൽ തുടങ്ങി ആറന്മുള , കോഴഞ്ചേരി, കീക്കൊഴൂർ, വടശ്ശേരിക്കര, നിലയ്ക്കൽ, അട്ടത്തോടും കടന്ന് പമ്പയിലെത്തും. 160 കിലോമീറ്റർ വേഗതിയിൽ അരമണിക്കൂർ കൊണ്ട് യാത്ര. അതേസമയം, ചെങ്ങന്നൂർ - പമ്പ പാതയ്ക്കുള്ള നടപടി വേഗത്തിലാകുമ്പോൾ ശബരി പദ്ധതി ഉപേക്ഷിക്കരുതെന്ന് ആവശ്യവും ശക്തമാണ്

ശബരിമല തീർത്ഥാടത്തിന് ഏറെ ഗുണകരമെന്ന രീതിയിലാണ് 9000 കോടി ചെലവ് പ്രതീക്ഷിക്കുന്ന ചെങ്ങന്നൂർ - പമ്പ പാതയ്ക്ക് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും