സൂര്യനെല്ലി കേസ്: മുഖ്യപ്രതി ധർമ്മരാജന് ഉപാധികളോടെ ജാമ്യം നൽകി സുപ്രീം കോടതി

Published : Aug 09, 2021, 01:06 PM IST
സൂര്യനെല്ലി കേസ്: മുഖ്യപ്രതി ധർമ്മരാജന് ഉപാധികളോടെ ജാമ്യം നൽകി സുപ്രീം കോടതി

Synopsis

ധര്‍മ്മരാജൻ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലിൽ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി

ദില്ലി: സൂര്യനെല്ലി പെണ്‍വാണിഭ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു. ജയിലിലെ കൊവിഡ് വ്യാപനത്തിൽ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം എന്ന ഉപാധിയിലാണ് ജാമ്യം. 

കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് ധര്‍മ്മരാജൻ നൽകിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ധര്‍മ്മരാജൻ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലിൽ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് കോടതി ജാമ്യം നൽകുകയായിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാരഡി ​ഗാന വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനൊരുങ്ങി സിപിഎം, തീരുമാനം ഇന്നത്തെ സെക്രട്ടറിയറ്റ് യോ​ഗത്തിൽ
'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും'; പ്രതികരിച്ച് യുവതി