Sabarimala : ശബരിമലയിൽ ഭക്തർക്കിടയിൽ തർക്കമുണ്ടാക്കി; രണ്ട് ശാന്തിക്കാർക്ക് സസ്പെൻഷൻ

By Web TeamFirst Published Jan 28, 2022, 4:55 PM IST
Highlights

 മാളികപ്പുറം ഉപദേവത ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന രാജേഷ്, രാഹുൽ ചന്ദ്രൻ എന്നിവരെയാണ് ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ഭക്തജനങ്ങൾക്കിടെ തർക്കം ഉണ്ടാക്കിയതിനാണ് നടപടി. 

പത്തനംതിട്ട: ശബരിമല (Sabarimala)ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ശാന്തിക്കാരെ സസ്പെൻഡ് ചെയ്തു. മാളികപ്പുറം ഉപദേവത ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന രാജേഷ്, രാഹുൽ ചന്ദ്രൻ എന്നിവരെയാണ് ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ഭക്തജനങ്ങൾക്കിടെ തർക്കം ഉണ്ടാക്കിയതിനാണ് നടപടി. 

Also Read : ശബരിമല നിലയ്ക്കലിൽ അന്നദാനത്തിൻെറ മറവിൽ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

ശബരിമല നിലയ്ക്കലിൽ അന്നദാനത്തിൻെറ മറവിൽ നടന്നത് ലക്ഷങ്ങളുടെ തട്ടിപ്പെന്ന് വിജിലൻസ്. പലചരക്കും പച്ചക്കറിയും നൽകിയതിൽ 30 ലക്ഷം  കരാറുകാരന്കൊ ടുക്കാനിരിക്കെ  ഒരുകോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥർ തട്ടിച്ചെന്നാണ് കണ്ടെത്തൽ. കരാറുകാരരെ കൂട്ടുപിടിച്ച് കോടികളുടെ ബില്ല് മാറിയെടുക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്ന് വിജിലൻസ് കണ്ടെത്തിയത്. വിജിലൻസ് പ്രതി ചേർത്ത നാലു ഉദ്യോഗസ്ഥർക്കെതിരെ  മൂന്നു മാസം പിന്നിട്ടിട്ടും  ദേവസ്വം ബോർഡ് ഇതുവരെ ഒരു നടപടിയും എടുത്തില്ല

2018-19 തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ അന്നദാനത്തിൻെറ മറവിലാണ് വൻ തട്ടിപ്പ്. കൊല്ലത്തുള്ള ജെപി ട്രേഡേഴ്സെന്ന സ്ഥാപനമാണ് അന്നദാനത്തിനായുള്ള പച്ചക്കറിയും പല വ്യജ്ഞനങ്ങളും നൽകാൻ കരാറെടുത്തത്. തീർത്ഥാടന കാലം കഴിഞ്ഞ ശേഷം 30 ലക്ഷത്തി 900 രൂപയുടെ ബില്ല് കമ്പനി ഉടമയായ ജയപ്രകാശ് ദേവസ്വം ബോ‍ർഡിന് നൽകി. എട്ടു ലക്ഷം  ആദ്യം കരാറുകാരന് നൽകി. ബാക്കി തുക നൽകണമെങ്കിൽ ക്രമക്കേടിനെ കൂട്ടു നിൽക്കണമെന്ന് ഉദ്യോഗസ്ഥർ നിർബന്ധിച്ചതോടെയാണ് കരാറുകാരൻ ദേവസ്വം വിജിലിൻസിനെ സമീപിച്ചത്. വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. 30ലക്ഷം ചെലവാക്കിയ അന്നദാനത്തിൻെറ മറവിൽ ഏകദേശം ഒന്നരക്കോടിയുടെ ബില്ലാണ് ഉദ്യോഗസ്ഥർ മാറിയെടുത്തതെന്ന് വിജിലൻസ് കണ്ടെത്തി.ഉദ്യോഗസ്ഥരുമായി അടുപ്പമുള്ള മറ്റൊരു സ്ഥാപനത്തിൻെറ മറവിൽ അഴിമതി പണം ബാങ്കിൽ നിന്നും മാറിയതായും കണ്ടെത്തി.  ബാങ്കു വഴി ഈ തട്ടിപ്പ്  കണ്ടെത്തിയതോടെ 11 ലക്ഷം രൂപ ജയപ്രകാശിൻെറ അക്കൗണ്ടിലേക്ക് മാറ്റികൊടുത്ത് പരാതി ഒത്തുതീർക്കാനും ശ്രമിച്ചു 

വ്യാജ രേഖകള്‍ ചമച്ച് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം ദേവസ്വം വിജിലൻസാണ് ആദ്യം കണ്ടത്തിയത്. കണ്ടത്തലുകള്‍ ശക്തമായതിനാൽ ദേവസ്വം ബോർഡ് അന്വേഷണം സംസ്ഥാനത്ത വിജിലൻിന് കൈമാറാൻ നിർബന്ധിരായി. നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ജയപ്രകാശ്,ജൂനിയർ സൂപ്രണ്ടായിരുന്ന വാസുദേവൻ പോറ്റി. ശബരിമല എക്സിക്യൂട്ടീവ് ഓഫീസറർമാരായിരുന്ന സുധീഷ് കുമാർ, രാജേന്ദ്രപ്രസാദ് എന്നിവരെ പ്രതിയാക്കി പത്തനംതിട്ട  വിജിലൻസ് യൂണിറ്റ് കേസെടുത്തു. പക്ഷെ ഉദ്യോഗസ്ഥർക്കെതിരെ ഒരു നടപടിയും ഇന്നേവരെ ബോർ‍ഡ് കൈകൊണ്ടില്ല. കേസ് തള്ളണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലു അതും തള്ളി. പക്ഷേ വൻ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരെ തന്ത്രപ്രധാനമായ തസ്തികകളിലേക്കാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇപ്പോള്‍ നിയമിച്ചത്.
 

click me!