മുഖ്യമന്ത്രിയുടെ നിർദ്ദേശം ഒറ്റ ദിവസത്തിൽ നടപ്പായി, സസ്പെൻഷൻ പിൻവലിച്ച് ഉത്തരവിറങ്ങി; വിവാദ എഫ്ബി പോസ്റ്റിട്ട പ്രിൻസിപ്പലിന് വിരമിക്കൽ ദിവസം ആശ്വാസം

Published : May 31, 2026, 02:14 PM IST
vds order

Synopsis

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ആറ്റിങ്ങല്‍ സ്കൂൾ പ്രിൻസിപ്പല്‍ എസ് ജവാദിന്റെ സസ്പെൻഷൻ പിൻവലിച്ചു. വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുഖ്യമന്ത്രിയുടെ തന്നെ നിർദ്ദേശപ്രകാരം മാനുഷിക പരിഗണന നൽകിയാണ് നടപടി പിൻവലിച്ചത്. ഇത് പ്രിൻസിപ്പലിന് വിരമിക്കൽ ദിവസം വലിയ ആശ്വാസമായി

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്‍റെ പേരിൽ സസ്പെൻഷനിലായ സ്‌കൂള്‍ പ്രന്‍സിപ്പലിന് വിരമിക്കൽ ദിവസം ആശ്വാസം. സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി നൽകിയ നിർദേശം ഒറ്റ ദിവസത്തിൽ നടപ്പിലായതോടെയാണ് വിരമിക്കൽ ദിവസം ആറ്റിങ്ങല്‍ മോഡല്‍ ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ് ജവാദിന് ആശ്വാസമായത്. സസ്പെൻഷൻ പിന്‍വലിക്കാൻ മുഖ്യമന്ത്രി നൽകിയ നിര്‍ദേശം അനുസരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് ഉത്തരവിറക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എസ് ജവാദിനെ സർവീസിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ മുഖ്യമന്ത്രിയോ ഓഫീസോ പരാതി നല്‍കിയിരുന്നില്ല. പുറമേ നിന്നുളള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. വിരമിക്കാന്‍ ദിവസങ്ങൾ മാത്രം ശേഷിക്കെ അധ്യാപകനെതിരെ ഉണ്ടായ വകുപ്പ് തല നടപടി മാനുഷിക പരിഗണനയിൽ പിൻവലിക്കുകയാണെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കവറിൽ പഴയ വിലയാകും, പക്ഷേ കാര്യമില്ല! മില്‍മ പാലിന്‍റെ വില വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍, ലിറ്ററിന് 4 രൂപയുടെ വർധന
രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലികൊല്ലാൻ നോക്കി,ചില കാര്യങ്ങളൊന്നും അങ്ങനെ പെട്ടെന്ന് മറക്കാനാവില്ല, ഗൺമാൻമാർ നിയമത്തിന് അതീതരല്ല:ചെന്നിത്തല