ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

Published : May 18, 2024, 07:27 PM ISTUpdated : May 18, 2024, 07:41 PM IST
ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു

Synopsis

ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. 

കോട്ടയം: ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിൽ കോട്ടയം മുൻസിഫ് കോടതി രണ്ടിൻ്റേതാണ് ഉത്തരവ്. അന്ത്യോഖ്യ പാത്രിയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. 

സഭാ മേലധ്യക്ഷന്‍റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നതായിരുന്നു സസ്പൻഷന് കാരണം. ഓർത്തഡോക്സ് വൈദികർക്ക് അമേരിക്കയിലെ ക്നാനായ യാക്കോബായ പളളികളിൽ ആരാധനയ്ക്ക് അവസരമൊരുക്കി, ഓർത്തഡോക്സ് കാതോലിക്കാ ബാവയ്ക്ക് അമേരിക്കയിൽ സ്വീകരണം നൽകി തുടങ്ങി നിരവധി കാരണങ്ങളാണ് നിരത്തിയത്.

ഇക്കാര്യത്തിൽ ഒന്നും അറിഞ്ഞില്ലെന്ന ബിഷപ്പിന്‍റെ വാദം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. എന്നാൽ ക്നാനായ യാക്കോബായ സഭയുടെ സുപ്രധാന  കൗൺസിൽ യോഗം വരുന്ന 21 ന് ചേരാനിക്കെയാണ് ഈ നടപടി. പാത്രിയർക്കീസ് ബാവയുടെ ഭരണപരമായ അധികാരങ്ങൾ ക്നാനായ യാക്കോബായ സഭയിൽ വേണ്ടെന്നും ആത്മീയധികാരം മാത്രം മതിയെന്നുമുളള ഭരണഘടനാ ഭേദഗതിക്ക് നീക്കം നടക്കുന്നതിനിടെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ