'അടൂര്‍ നഗരസഭയില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു'; അട്ടിമറി സംശയിച്ച് അധികൃതര്‍

Published : Feb 06, 2022, 12:30 PM IST
'അടൂര്‍ നഗരസഭയില്‍ ഒരാഴ്ച്ചക്കിടെ മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ചു'; അട്ടിമറി സംശയിച്ച് അധികൃതര്‍

Synopsis

ഒരാഴ്ക്കിപ്പുറം വീണ്ടും മറ്റൊരു വാഹനം കൂടി അഗ്നിക്ക് ഇരയായപ്പോഴാണ് കൂടുതൽ സംശയങ്ങളിലേക്ക് നയിച്ചത്.

പത്തനംതിട്ട: അടൂർ നഗരസഭയിലെ (Municipality Office Adoor) വാഹനങ്ങൾക്ക് തുടർച്ചയായി തീ പിടിക്കുന്നതിൽ ദുരൂഹത. ഒരാഴ്ചക്കിടെ മൂന്ന് വാഹനങ്ങളാണ് കത്തി നശിച്ചത്. സംഭവത്തിൽ അട്ടിമറിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച അടൂർ നഗരസഭയുടെ പാർക്കിങ്ങ് ഗ്രൗണ്ടിൽ കിടന്ന വാഹനങ്ങൾക്ക് തീപിടിച്ചു. മുനിസിപ്പൽ എഞ്ചിനീയറുടെ കാറിന് വൈകിട്ട് അഞ്ചുമണിയോടെ തീപിടിച്ചു. മൂന്ന് മണിക്കൂറുകൾക്ക് ശേഷം ആരോഗ്യ വിഭാഗത്തിന്‍റെ വാഹനത്തിനും തീ പിടിച്ചു. ആദ്യ സംഭവത്തിൽ അസ്വാഭാവികതകൾ ഒന്നും തോന്നിയില്ലെങ്കിലും രണ്ടാമതും ആവർത്തിച്ചപ്പോഴാണ് സംശയങ്ങൾക്കിടയാക്കിയത്. 

ഒരാഴ്ക്കിപ്പുറം വീണ്ടും മറ്റൊരു വാഹനം കൂടി അഗ്നിക്ക് ഇരയായപ്പോഴാണ് കൂടുതൽ സംശയങ്ങളിലേക്ക് നയിച്ചത്.
ഫോറൻസിക് വിദഗ്ധർ നടത്തിയ പരിശോധനയിൽ തീ കത്തിക്കാൻ മറ്റ് രാസവസ്തുക്കൾ ഒന്നും ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിന് പിന്നിൽ ഒരാൾ തന്നെയാണെന്നാണ് പൊലീസിന്റെ സംശയം. അടൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. സിസിടിവികൾ ഒന്നുമില്ലാത്ത ഒഴിഞ്ഞ പ്രദേശമായതിനാൽ തെളിവുകളൊന്നും കിട്ടിയിട്ടില്ല. സംഭവത്തിൽ നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകാൻ വൈകിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം
ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും