ഒരു ലക്ഷം നൽകി സ്വപ്നയ്ക്ക് വ്യാജബിരുദ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനം

By Web TeamFirst Published Jan 3, 2021, 11:00 AM IST
Highlights

സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നൽകാൻ ഇടനില നിന്നത്  തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ഗൈഡൻസ് സെൻ്റർ എന്ന സ്ഥാപനമാണ്. 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനം. ദേവ് എജ്യൂക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജസർട്ടിഫിക്കറ്റ് ഒപ്പിച്ചത്. സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നൽകാൻ ഇടനില നിന്നത്  തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഡ്യൂക്കേഷൻ ഗൈഡൻസ് സെൻ്റർ എന്ന സ്ഥാപനമാണ്. 

മുംബൈയിലെ ഡോ.ബാബ സാഹിബ് സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സ്പേസ് പാർക്കിൽ സ്വപ്ന ജോലി നേടിയത്. 2017 ലാണ് ഈ സർട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് കിട്ടിയത്. സർട്ടിഫിക്കറ്റ് ലഭിക്കാൻ സ്വപ്ന ഒരു ലക്ഷത്തിലധികം രൂപയാണ് നൽകിയത്. 

click me!