സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്നിൽ,സ്വപ്നയുടെ രഹസ്യമൊഴി പകർപ്പ് വേണമെന്ന സരിതയുടെ ഹർജി കോടതിയിൽ

Published : Jul 19, 2022, 06:09 AM IST
സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്നിൽ,സ്വപ്നയുടെ രഹസ്യമൊഴി പകർപ്പ് വേണമെന്ന സരിതയുടെ ഹർജി കോടതിയിൽ

Synopsis

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇന്ന് സിബിഐ ചോദ്യം ചെയ്യും

കൊച്ചി : ഡോളര്‍കടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്‍പാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ്. കസ്റ്റംസ് അയച്ച കാരണം കാണിക്കല്‍നോട്ടീസിന് സ്വപ്ന മറുപടി നല്‍കിയിരുന്നു. കസ്റ്റംസിന്‍റെ അഡ്ജുഡിക്കേഷന്‍  കമ്മിറ്റിക്ക് മുന്‍പാകെ സ്വപ്ന തന്‍റെ ഭാഗം വിശദീകരിക്കും.

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇന്ന് സിബിഐ ചോദ്യം ചെയ്യും.സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം.നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ , സന്ദീപ് നായർക്ക് കൈക്കൂലി നൽകിയെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും സന്ദീപ് നായരും ചേർന്നാണ് യൂണിടാക്കിനെ എത്തിച്ചതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൊഴിയിൽ തനിക്കെതിരെ ചില പരാമർശങ്ങളുണ്ടെന്നാണ് അറിഞ്ഞതെന്നും അതിനാൽ മൊഴിയുടെ പകർപ്പിന് അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഇക്കാര്യം പരിശോധിക്കുന്നതിന് കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചിരുന്നു
 

PREV
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്