കൊച്ചി: സ്വപ്ന സുരേഷിൻ്റെ ആരോപണങ്ങൾ ഗൗരവുള്ളതാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ജയിൽ ഡിജിപിക്ക് കോടതിയുടെ നിർദ്ദേശം. സ്വപ്നയക്ക് ജയിലിനകത്ത് നിന്നും പുറത്ത് നിന്നും യാതൊരു വിധ ഭീഷണിയും അനുവദിക്കരുതെന്നാണ് എറണാകുളം സാമ്പതിക്ക കുറ്റാന്വേഷണ കോടതിയുടെ നിർദ്ദേശം.
ഉന്നതർക്കെതിരെ രഹസ്യമൊഴി നൽകിയതിനാൽ തനിക്ക് ജയിനുള്ളിൽ ജീവന് ഭീഷണിയുണ്ടെന്നും നേരത്തെയും തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നുമാണ് സ്വപ്ന സുരേഷ് കോടതിയെ അറിയിച്ചത്. ഇത് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. എന്നാൽ സ്വപ്നയുടെ ആരോപണങ്ങള്‍ ജയിൽ ഉദ്യോഗസ്ഥർ തള്ളുകയാണ്. എറണാകുളം, വിയ്യൂർ, അട്ടക്കുളങ്ങര ജയിലുകളിലാണ് സ്വപ്ന സുരേഷിനെ പാർപ്പിച്ചിട്ടുള്ളത്. ഇവിടെയെത്തിയ അന്വഷണ ഉദ്യോഗസ്ഥരെക്കുറിച്ചും സന്ദർശകരെ കുറിച്ചും ഫോണ്‍ വിളിയെ കുറിച്ചും വ്യക്തമായ രേഖകള്‍ കൈവശമുണ്ടെന്നാണ് ജയിൽവകുപ്പ് പറയുന്നത്.
സ്വപ്നയുടെ മൊഴിയിൽ അന്വേഷണം പ്രഖ്യാപിച്ച ജയിൽ മേധാവി ഋഷിരാജ് സിംഗ് അന്വേഷണ റിപ്പോർട്ടിലെ കണ്ടത്തലുകൾ സർക്കാരിന് കൈമാറുമെന്നും അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ അന്വേഷണ ഏജൻസികള്‍ നിർബന്ധിക്കുന്നുവെന്ന സ്വപനയുടെ ശബ്ദരേഖ ചോർന്നത്തിൽ ജയിൽ വകുപ്പിനെതിരെ ആരോപണങ്ങള്‍ നില നിൽക്കുന്നതിനിടേയാണ് കൂടുതൽ വെളിപ്പെടുത്തലുകൾ വന്നത്. ശബ്ദരേഖ ചോർന്നത് ജയിൽ നിന്നല്ലെന്നാണ് ജയിൽ ഡിഐജി അജയകുമാറിൻറെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. വിശദമായ അന്വേഷണം വേണമെന്ന ജയിൽമേധാവിയുടെയും ഇഡിയുടേയും പരാതിയിൽ പൊലീസ് തുടർ നടപടികളൊന്നുമെടുത്തിട്ടുമില്ല. ഇതിനിടെയാണ് ഭീഷണി ആരോപണം വരുന്നതും ജയിൽ വകുപ്പ് വീണ്ടും അന്വേഷണം നടത്തുന്നതും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam