'കൂടുതല്‍ വകുപ്പുകള്‍ ചുമത്തി, അറസ്റ്റിന് സാധ്യത', മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും സ്വപ്‍ന സുരേഷ്

Published : Jun 27, 2022, 11:57 AM ISTUpdated : Jun 27, 2022, 12:00 PM IST
'കൂടുതല്‍ വകുപ്പുകള്‍ ചുമത്തി, അറസ്റ്റിന് സാധ്യത', മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും സ്വപ്‍ന സുരേഷ്

Synopsis

അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സ്വപ്‍ന പറഞ്ഞു.   

കൊച്ചി: മുൻകൂ൪ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സ്വപ്‍ന സുരേഷ്. ഗൂഢാലോചന കേസില്‍ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്ക൦ മൂന്ന് ജാമ്യമില്ല വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും സ്വപ്‍ന പറഞ്ഞു. 

ഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചും സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലില്‍ ഇഡിയും സ്വപ്‍നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ആരുടെ അടുത്താണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതെന്ന് തീരുമാനിക്കുമെന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സ്വപ്ന ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിനായി ഇഡിക്ക് മുമ്പില്‍ ഹാജരാകാനാണ് സ്വപ്‍നയുടെ തീരുമാനം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പാമ്പ് കടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്നു; ഡി എം ഒമാരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ്
'ശബരിമല ശ്രീകോവിലിന്റെ ചിത്രം പകർത്തിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ'; സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതിൽ കേസെടുത്ത് പൊലീസ്