'സൈലന്‍റ് ആയി എന്ന പ്രചാരണം ശരിയല്ല, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ തൃപ്തയാണ്'; സ്വപ്ന സുരേഷ്

By Kishor Kumar K CFirst Published Sep 20, 2022, 1:38 PM IST
Highlights

ബാംഗ്ലൂരിൽ  ജോലി  കിട്ടി ,അവിടേക്ക്  മാറാൻ അനുവാദം തേടി കോടതിയെ  സമീപിക്കും. കേരള പോലീസ് വഴി ജോലി   തടയാൻ ശ്രമം നടന്നുവെന്നും സ്വപ്ന സുരേഷ്

കൊച്ചി; മുഖ്യമന്ത്രിക്കെതിരെ തുടര്‍ച്ചയായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വിമര്‍ശനം ഉന്നയിച്ച ശേഷം  ,ഇപ്പോള്‍ നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വപ്ന സുരേഷ് രംഗത്ത്.തന്‍റെ പോരാട്ടം തുടരും.അതില്‍ നിന്ന് പിന്നോട്ടില്ല.താൻ സൈലന്‍റ്  ആയി എന്ന പ്രചാരണം  ശരി  അല്ല.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.  അന്വേഷണം നല്ല നിലയില്‍ നടക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്.അതില്‍   തൃപ്തയാണ്.

രാഷ്ട്രീയ താപര്യം വച്ച് ദിവസ്വും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മുഖ്യമന്ത്രിക്കെതിരെ പറയേണ്ടതില്ല.ഇ ഡി അന്വേഷണം കഴിയട്ടെ.നീതി കിട്ടും എന്നാണ് പ്രതീക്ഷ.തനിക്ക്  ബാംഗ്ലൂരിൽ  ജോലി  കിട്ടി ,അവിടേക്ക്  മാറാൻ അനുവാദം തേടി കോടതിയെ  സമീപിക്കും.സരിത്തിനും ജോലി  കിട്ടി.എന്നാൽ കേരള പോലീസ് വഴി ജോലി  കിട്ടിയത്  തടയാൻ ശ്രമം നടന്നു.ബാംഗ്ലൂർ പോലീസ് ഇടപെട്ടാണ്  അത്  തടഞ്ഞതെന്നും സ്വപ്ന വ്യക്തമാക്കി.മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്നാവശ്യപ്പെട്ട് HRDS ഇഡിക്ക് പരാതി നല്‍കിയതിനെപ്പറ്റി  അറിയില്ല , തന്‍റെ   അറിവോടെയല്ല  ഇത്  ചെയ്തത് , അവരുടെ താല്പര്യം  എന്തെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു

click me!