സ്വപ്നയെ ജയിലിൽ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടി ക്രൈംബ്രാഞ്ച്; എതിർത്ത് ഇഡി

By Web TeamFirst Published Apr 13, 2021, 5:24 PM IST
Highlights

ക്രൈം ബ്രാഞ്ച് നീക്കത്തെ എൻഫോഴ്സ്മെന്റ് വിഭാഗം കോടതിയിൽ എതിർത്തു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നാണ് നിലപാട്

കൊച്ചി: ഭീഷണിപ്പെടുത്തി എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് മൊഴിയെടുത്തന്ന കേസിൽ സ്വപ്ന സുരേഷിനെ ജയിലിൽ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് കോടതിയുടെ അനുമതി തേടി. കേസിൽ ശക്തമായ നടപടിയുമായി മുന്നോട്ട് തന്നെയാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.

ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമർപ്പിച്ചത്. പുറത്ത് വന്ന ശബ്ദരേഖ സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് ഉറപ്പുവരുത്തണമെന്ന് ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയോ എന്ന് അറിയണമെന്നും ക്രൈം ബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി.

അതേസമയം ക്രൈം ബ്രാഞ്ച് നീക്കത്തെ എൻഫോഴ്സ്മെന്റ് വിഭാഗം കോടതിയിൽ എതിർത്തു. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നാണ് നിലപാട്. ക്രൈം ബ്രാഞ്ചിന്റെ ഹർജി ഈ മാസം 16 ന് പരിഗണിക്കാൻ മാറ്റി.
 

click me!