കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന് കാറും നഷ്ടമാകും; ടാറ്റ സഫാരി പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

Published : Jun 01, 2024, 01:27 PM ISTUpdated : Jun 01, 2024, 01:36 PM IST
കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; യൂട്യൂബർ സഞ്ജുവിന് കാറും നഷ്ടമാകും; ടാറ്റ സഫാരി പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

Synopsis

കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ കുളിച്ചുള്ള യാത്രയില്‍ യൂട്യൂബര്‍ സഞ്ജു ടെക്കി കൂടുതല്‍ കുരുക്കിലേക്ക്. നിയമ നടപടികളുടെ ഭാഗമായി സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ കാറും തല്‍ക്കാലത്തേക്ക് സഞ്ജുവിന് നഷ്ടമാകും. സഞ്ജു ടെക്കിയുടെ ടാറ്റാ സഫാരി കാര്‍ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും കേസ് കോടതിക്ക് കൈമാറുമെന്നും ആര്‍ടിഒ അറിയിച്ചു. ഉച്ചക്ക്  കേസ് സംബന്ധിച്ച റിപ്പോർട്ടും മഹസ്സറും ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്ക് എൻഫോഴ്സ്മെന്‍റ് ആര്‍ടിഒ കൈമാറും. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. 

നിലവില്‍ ആര്‍ടിഒയുടെ കസ്റ്റഡിയിലുള്ള കാര്‍ മന്നഞ്ചേരി പൊലീസിനാണ് കൈമാറുന്നത്. കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിലെ യാത്രയുമായി ബന്ധപ്പെട്ട് സഞ്ജുവിനും കൂട്ടുകാര്‍ക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് കേസ് കോടതിക്ക് കൈമാറുന്നത്. ഇതിന് മുന്നോടിയായാണ് കാര്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കുന്നത്.

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട്‌ നൽകും, നടപടി കോടതി സ്വമേധയാ ഇടപെട്ടതിന് പിന്നാലെ

യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട്‌ നൽകും, നടപടി കോടതി സ്വമേധയാ ഇടപെട്ടതിന് പിന്നാലെ

 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'