'ക്രൈസ്തവർ അധോ​ഗതിയിലേക്ക് പോകുന്നത് പുറത്തുനിന്നാരുംആക്രമിച്ചിട്ടല്ല, അകത്തുള്ള സഹോദരങ്ങള്‍ പോരടിച്ചിട്ടാണ്'

By Web TeamFirst Published Mar 29, 2024, 6:12 PM IST
Highlights

വോട്ടവകാശം കൃത്യമായും വ്യക്തമായും ഉപയോഗിക്കാനുള്ള കൂട്ടുത്തരവാദിത്തം ഉപയോഗിക്കണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു. 

കോട്ടയം: ക്രൈസ്തവ സമൂഹം അധോ​ഗതിയിലേക്ക് പോകുന്നത് പുറത്തുനിന്നാരും വന്ന് ആക്രമിച്ചിട്ടല്ലെന്നും അകത്തുള്ള സഹോദരങ്ങൾ പരസ്പരം പോരടിച്ചിട്ടാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മറക്കാനും പൊറുക്കാനും ഈ ദുഃഖവെള്ളിയിൽ നമ്മൾ തയ്യാറാകണമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനും ബിഷപ്പ് ആഹ്വാനം ചെയ്തു. വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്നും അത് നാടിനോടുള്ള നമ്മുടെ കടമയാണെന്നും ബിഷപ്പ് ചൂണ്ടിക്കാണിച്ചു. ആർക്ക് വോട്ടിടണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. വോട്ടവകാശം കൃത്യമായും വ്യക്തമായും ഉപയോഗിക്കാനുള്ള കൂട്ടുത്തരവാദിത്തം ഉപയോഗിക്കണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!