സിറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം; മെത്രാന്‍ നിയമനം, പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ച

Published : Jan 10, 2020, 09:22 AM ISTUpdated : Jan 10, 2020, 09:24 AM IST
സിറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം; മെത്രാന്‍ നിയമനം, പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ച

Synopsis

എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടിൽ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്താൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക - അല്‍മായ കൂട്ടായ്മ കത്ത് നൽകിയിരുന്നു.   

കൊച്ചി: സിറോ മലബാർ സഭാ സിനഡിന് ഇന്ന് കൊച്ചിയിൽ തുടക്കമാകും. കാക്കാനാട് മൗണ്ട് സെന്‍റ് തോമസിലാണ് യോഗം. 15 വരെ സമ്മേളനം നീണ്ട് നിൽക്കും. 58 മെത്രാന്മാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പുതിയ രൂപതാ പ്രഖ്യാപനങ്ങൾ, മെത്രാൻ നിയമനം എന്നിവ സമ്മേളനം ചർച്ച ചെയ്യും. എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടിൽ സംഭവിച്ച സാമ്പത്തിക നഷ്ടം നികത്താൻ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക - അല്‍മായ കൂട്ടായ്മ കത്ത് നൽകിയിരുന്നു. 

ആരാധനക്രമ വിവാദവും സിനഡിൽ ചർച്ചയായേക്കും. ആരാധനക്രമ ഏകീകരണ ചർച്ചകളെ തള്ളി എറണകുളം അതിരൂപതയിലെ വൈദിക - അൽമായ കൂട്ടായ്മ പരസ്യമായി രംഗത്തുവന്നിരുന്നു. ആരാധനക്രമത്തിലെ മാറ്റം  സിനഡിൽ ചർച്ചയ്ക്ക് കൊണ്ട് വരുന്നത് എറണാകുളം അങ്കമാലി അതിരൂപതയിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നാണ് അല്‍മായ മുന്നേറ്റം ആരോപിക്കുന്നത്. ആരാധന ക്രമത്തിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്നും അതിരൂപതയിലെ വൈദികരും അൽമായരും വ്യക്തമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്